September 21, 2026

തൃക്കൈപ്പറ്റ ഗവ: ഹൈസ്കൂളിൽ വിജയോത്സവം

0
IMG-20220715-WA00352.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റ ഗവ: ഹൈ സ്കൂളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുവാൻ സംഘടിപ്പിച്ച 'വിജയോത്സവം 2022' ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉത്ഘാടനം ചെയ്തു. തുടർപഠനങ്ങളിൽ വിജയം നിലനിർത്തുന്നതോടൊപ്പം സമൂഹത്തോടും, രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ള നല്ല വ്യക്തിത്വങ്ങളുടെ ഉടമകളായി തീരുവാൻ അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.'എൻ്റെ നാട് തൃക്കൈപ്പറ്റ' വാട്ട്സ് ആപ്പ് കൂട്ടായ്മ വിജയികൾക്ക് നൽകാൻ സ്കൂളിന് സമ്മാനിച്ച മൊമെൻ്റോകളും, പി.ടി.എ യുടെ മെഡലുകളും, ഇ . മോഹൻദാസ് സ്മാരക എൻ്റോവ്മെൻ്റ് ക്യാഷ് അവാർഡും അദ്ദേഹം  വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി സ്കൂളിൽ ആരംഭിക്കുന്ന തനത് പ്രവർത്തനങ്ങളുടെ ഉത്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺദേവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീജു.സി, രാധാമണി ടീച്ചർ എന്നിവരും, പി.ടി.എ പ്രസിഡണ്ട് അനൂപ്, രാജീവ് ബെന്നി വട്ടപ്പറമ്പിൽ, എ.ബി.വിനോദൻ,  അനുഷ, ഹെഡ്മിസ്ട്രസ് ഷൈലജ എ.ജി. വിദ്യാർത്ഥികളായ സൂര്യ കിരൺ, ശ്രുതി എന്നിവരും സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news