April 19, 2024

പത്രങ്ങൾക്കിടിയിൽ നോട്ടിസ് തിരുകൽ; നടപടിക്കൊരുങ്ങി മാനേജ്മെൻ്റുകൾ

0
Img 20220716 071722.jpg
കൽപ്പറ്റ: പത്രങ്ങൾക്കിടയിൽ അനാവശ്യമായി നോട്ടിസ് തിരികി കയറ്റുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുയാണ് പത്രമാനേജുമെൻ്റുകൾ .  പ്രമുഖ പത്രങ്ങളുടെ ഉള്ളിലും പത്രത്തിൻ്റെ ഒന്നാം പേജുൾപ്പെടെ മൂടൂന്ന രീതിയിലും  വലിയ നോട്ടീസ് വെക്കുന്നതിനെതിരെയാണ് നടപടിക്ക് ഒരുങ്ങുന്നത്. വയനാട്ടിലെ ആറ് സ്ഥാപനങ്ങൾക്കെതിരെയാണ് നിയമപരമായി നീങ്ങുന്നത്. വായനക്കാർക്ക് അരോചകമുണ്ടാകുന്ന തരത്തിലും വായനയെ തടസപ്പെടുത്തുന്ന തരത്തിലും വീടുകളിൽ അനാവശ്യ നോട്ടിസുകൾ പേറുന്നതിലും പ്രതിഷേധിച്ച് നിരവധി വായനക്കാർ പത്ര മാനേജ് മെൻ്റിനെ രേഖാ മൂലം അറിയിച്ചതിനെ തുടർന്നാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കാണിച്ച് മുൻ നിര പത്രങ്ങളിൽ നിയമ പരമായ അറിയിപ്പുണ്ടായിരുന്നു. മുൻപ് ഇതേ രീതിയിൽ നിയമപരമായി നടപടി നേരിട്ട സ്ഥാപനങ്ങൾക്ക് ലക്ഷങ്ങളാണ്  നഷ്ടപ്പെട്ടത്. തുടർന്ന് ഇടക്കാലത്ത് ഇത്തരം പ്രവണതകൾ കുറഞ്ഞിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *