October 14, 2026

മേപ്പാടിയിലെ കൊള്ള പലിശക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ അവരെ കായികമായി നേരിടും:ബി.ജെ.പി

0
IMG-20220717-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ കൊള്ളപലിശക്കാരെ നിയന്ത്രിക്കുവാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ബിജെപി കല്‍പ്പറ്റ  മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മേപ്പാടി ടൗണിലെ പല വ്യാപാരികളും ഇവരുടെ വലയിലാണ്. കടക്കണിയില്‍പെടുന്ന പലരോടും വലിയ ക്രൂരതയാണ് ഇവര്‍ കാണിക്കുന്നത്. ഈയടുത്ത് ഒരു യുവവ്യാപാരി ഇവരുടെ ദേഹോപദ്രവത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന് ബി.ജെ.പി. ആരോപിച്ചു. നിയമത്തെപ്പോലും നോക്കുകുത്തിയാക്കിയാണ് ഇവര്‍ ആളുകളെ ഭീഷണിപ്പെടുത്തുന്നത്. കൃത്യമായി ഈ വിഷയത്തില്‍ അധികാരികള്‍ ഇടപെടാത്തപക്ഷം കൊള്ള പലിശക്കാരെ കായികപരമായി നേരിടാന്‍ ബിജെപി തയ്യാറാവും. വിഷയത്തില്‍ ജില്ലാ കളക്ടര്‍ അടക്കം ഇടപെടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ടി. എം സുബീഷ്, ഷാജിമോന്‍ ചൂരല്‍മല, രാധാകൃഷ്ണന്‍ ചേളേരി, ഋഷി കുമാര്‍ എംപി, രാജീവ് എം.ആര്‍, സുധാകരന്‍ കല്‍പ്പറ്റ, ഗീതാ രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *