June 19, 2026

ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

0
IMG-20220719-WA00332.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എക്‌സൈസ് റെയ്ഞ്ച് ഓഫിസിന്റെയും, വയനാട് ഹോമിയോ സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെയും ആഭിമുഖ്യത്തിൽ കാരക്കാമല കൊമ്മയാട് ക്ഷീര സഹകരണ സംഘവുമായി സഹകരിച്ച് ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ജിജിപോൾ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ റംല മുഹമ്മദിന്റെ അധ്യക്ഷതയിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം പി ജെ .തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു., മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജേഷ് പി പി, മെഡിക്കൽ ഓഫീസർ അനുപമ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.ക്ഷീര സംഘം സെക്രട്ടറി . പി.എ. ജോസ് നന്ദി രേഖപ്പെടുത്തി. മെഡിക്കൽ ക്യാമ്പിൽ 80 ഓളം ആളുകൾ പങ്കെടുത്തു. വയനാട് ഹോമിയോ സ്‌പെഷ്യാലിറ്റി ക്ലിനിക്കിലെ മെഡിക്കൽ ഓഫീസർ അനുപമ ,സ്റ്റാഫ് നെഴ്സ് ഡൻസിൽ, ഫാർമസിസ്റ്റ് അർജ്ജുൻ മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ സിവിൽ എക്‌സൈസ് ഓഫീസർ വിജീഷ് വി പി, ജെയ്മോൻ, അബ്ദുൽ റഹിം എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *