June 13, 2026

ഉപന്യാസ മത്സരം സംഘടിപ്പിച്ചു

0
IMG-20220719-WA00492.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പനമരം ബ്ലോക്ക്തല ആരോഗ്യമേളയുടെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. പൊതുജനാരോഗ്യ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു മത്സരം. പുല്‍പ്പള്ളി വിജയ ഹൈസ്‌കൂളില്‍ നടന്ന പരിപാടി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. പുല്‍പ്പള്ളി സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് ജിനേഷ്, ജെ.എച്ച്.ഐ ജോസ്, പി.ആര്‍.ഒ കം എല്‍.ഒ കെ.ആര്‍. രമ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 28 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാനം 23ന് പനമരം ഗവ.എല്‍.പി സ്‌കൂളില്‍ ആരോഗ്യമേള ഉദ്ഘാടനച്ചടങ്ങില്‍ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *