April 27, 2024

സ്ക്കൂൾ ഉച്ച ഭക്ഷണം:ഫണ്ട് കൂട്ടണമെന്ന് പി ടി എ

0
Img 20220719 Wa00442.jpg
 ബത്തേരി: ആഴ്ച്ചയിൽ രണ്ട് ദിവസം പാലും മുട്ടയും, ഉച്ചഭക്ഷണത്തിന് തോരനടക്കമുള്ള കറികൾ.സർക്കാർ നൽകുന്നതാവട്ടെ ഒരു കുട്ടിക്ക് ഏഴ് രൂപ. സ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണ വിതരണത്തിനുള്ള തുക കാലോചിതമായി പരിഷ്ക്കരിക്കാത്തതിനാൽ മുന്നോട്ട് പോകാനാവില്ലെന്ന് പി ടി എ ജനറൽ ബോഡി യോഗത്തിൽ രക്ഷിതാക്കൾ.ആറ് വർഷം മുൻപ് 2016 ലാണ് ഏറ്റവും ഒടുവിൽ സർക്കാർ ഉച്ച ഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയർത്തിയത്.അതിനു ശേഷം എത്രയോ തവണ പച്ചക്കറിക്കും പലവ്യഞ്ജനത്തിനും പാചക വാതകത്തിനും വില കൂടി.ഏറ്റവുമൊടുവിൽ പാലിൻ്റെ വിലയും ഉയർന്നിട്ടും ഏഴ് രൂപക്ക് മാത്രം മാറ്റമില്ല. ഇപ്പോഴത്തെ മാർക്കറ്റ് വിലയിൽ സാധനങ്ങൾ വാങ്ങി കുട്ടികൾക്ക് നല്ല ഭക്ഷണം നൽകുക സാധ്യമാവാത്ത അവസ്ഥയിലാണ് വിദ്യാലയങ്ങൾ.ആദ്യത്തെ 150 കുട്ടികൾക്ക് 8 രൂപയും തുടർന്ന് 380 കുട്ടികൾക്ക് വരെ 7 രൂപയും ശേഷം എത്ര കുട്ടികളാണെങ്കിലും ഒരു കുട്ടിക്ക് 6 രൂപ വീതവുമാണ് സർക്കാർ നൽകുന്നത്.ശരാശരി നോക്കുമ്പോൾ ഫലത്തിൽ ഒരു കുട്ടിക്ക് 7 രൂപയാകും ഇത്.പാലും മുട്ടയും കൂടി നൽകുന്ന ദിവസം ഉച്ച ഭക്ഷണമടക്കം എങ്ങനെ 7 രൂപയിൽ ഒതുക്കാനാകും എന്നാണ് പി ടി എ ഭാരവാഹികൾ ചോദിക്കുന്നത്.ഒപ്പം പാചകക്കാരുടെ എണ്ണവും കൂട്ടികൾക്ക് ആനുപാതികമായി വർധിപ്പിക്കുന്നതിനുള്ള നടപടിയുണ്ടാവണം.501 കുട്ടികൾക്ക് മുകളിൽ രണ്ട് പാചകക്കാരെയാണ് അനുവദിച്ചിരിക്കുന്നത്. 1500 വിദ്യാർത്ഥികളുള്ള ബത്തേരി അസംപ്ഷൻ പോലുള്ള വിദ്യാലയങ്ങൾക്കും ഇത്തരത്തിൽ രണ്ട് പേരെ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.ഈ പാറ്റേണും മാറ്റാൻ സർക്കാർ തയ്യാറാവണം. സർക്കാർ അനുവദിക്കുന്ന തുകയുടെ ഇരട്ടിയിലധികം ചിലവാകുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് നല്ല ഭക്ഷണം നൽകാൻ പി ടി എകൾ വലിയ സാമ്പത്തിക ബാധ്യതയാണ് ദിനം പ്രതി ഏറ്റെടുക്കുന്നത്.ഈ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ വിദ്യാഭ്യാസ വകുപ്പും ധനകാര്യ വകുപ്പും തയ്യാറാവണമെന്ന് അസംപ്ഷൻ യു പി സ്ക്കൂൾ പി ടി എ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മുനിസിപ്പൽ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.മാനേജർ ഫാ.ജോസഫ് പരുവുമ്മൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു,റ്റിജി ചെറുതോട്ടിൽ,സ്റ്റാൻലി ജേക്കബ്,എ ബി ഷിബു,പി കെ റജില,ടി ടി ബെന്നി,പി അബ്ദുൾ ജലീൽ,ബീന മാത്യു,ബിജി വർഗീസ്, പ്രസംഗിച്ചു. പി ടി എ ഭാരവാഹികളായി റ്റിജി ചെറുതോട്ടിൽ – പ്രസിഡൻ്റ്,ഷിനോജ് പാപ്പച്ചൻ – വൈസ് പ്രസിഡൻ്റ്, ശ്രീജ ഡേവിഡ് – മദർ പി ടി എ പ്രസിഡൻ്റ് എന്നിവരെ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *