June 26, 2026

അങ്കിത വേണുഗോപാൽ;സംസ്ഥാനത്തെ പ്രഥമ യൂത്ത് വിംഗ് ഭാരവാഹി

0
IMG_20220721_132834.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വ്യാപാരി വ്യവസായി യൂത്ത് വിംഗിലേക്ക് ആദ്യമായി ഒരു വനിതാ സാരഥി.കാവുംമന്ദം യൂണിറ്റ് സെക്രട്ടറിയായി അങ്കിത വേണുഗോപാൽ തിരഞ്ഞടുക്കപ്പെട്ടു .സാധാരണ വനിതാ വിംഗിലാണ് വനിതാ വ്യാപാരികൾ അംഗങ്ങളാകുക.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്
കാവുംമന്ദം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തിയപ്പോഴാണ് അങ്കിതയെ തിരഞ്ഞടുത്തത്. വ്യാപാരഭവനിൽ വച്ച് നടത്തിയ പരിപാടി യൂത്ത് വിംഗ് ജില്ലാ വർക്കിങ് പ്രസിഡന്റ് സന്തോഷ് അമ്പലവയൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുജീബ് പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഉണ്ണി കാമിയോ മുഖ്യപ്രഭാഷണം നടത്തി. മുനീർ നെടുങ്കരണ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.യൂണിറ്റ് സെക്രട്ടറിയായി  വനിത അംഗം അങ്കിത അബിയെ തിരഞ്ഞെടുത്തു.  സംസ്ഥാനത്ത് ആദ്യമായാണ് വനിതാ അംഗം യൂത്ത് വിംഗ് ഭാരവാഹിത്വത്തിലേക്ക് വരുന്നത്. പരിപാടിയിൽ ജോജിൻ ടി ജോയ്, ബാബു മലബാർ, റജിലാസ് കെ.എ, വിൻസി ബിജു പ്രസംഗിച്ചു.
ഭാരവാഹികൾ
ഷമീം പാറക്കണ്ടി – പ്രസിഡന്റ്,
ജിജേഷ് കെ ടി (ജനറല്‍ സെക്രട്ടറി)
ഷമീര്‍ പി (ട്രഷറര്‍)
ബഷീര്‍ പുള്ളാട്ട്, ഡിറ്റോ മല്‍ക്ക, റഫീഖ് എം കെ (വൈസ് പ്രസിഡന്‍റുമാര്‍)
അബ്ദുള്‍ ഗഫൂര്‍, ശ്രീജേഷ്, അങ്കിത അബിന്‍ (സെക്രട്ടറിമാര്‍).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *