November 9, 2026

വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

0
IMG-20220723-WA00082.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:പനമരം ബ്ലോക്ക് തല ആരോഗ്യമേളയോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. ചടങ്ങ് മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ , ജനപ്രതിനിധികൾ, പനമരം ബ്ലോക്ക്‌ പരിധിയിൽ വരുന്ന വിവിധ സ്കൂളുകളിലെ മത്സരാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, തുടങ്ങിയവർ പങ്കടുത്തു. സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങളും ഗവ. ഹൈസ്കൂൾ കാപ്പിസെറ്റിലെ വിദ്യാർത്ഥികൾ മൂന്നാം സ്ഥാനവും നേടി അനുമോദനം ഏറ്റുവാങ്ങി. പനമരത്ത് നടക്കുന്ന ആരോഗ്യമേളയിൽ വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *