

പുൽപ്പള്ളി : വിജയ എച്ച്. എസ്. എസ്
പുൽപ്പള്ളിയിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാചരണവും സയൻസ് ക്ലബ് ഉദ്ഘാടനവും വിപുലമായ രീതിയിൽ നടത്തി. സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു .ജി നിർവ്വഹിച്ചു.ബിന്ദു എൻ. അഭിലാഷ് കെ.സി,സിബി ടി.എം, എൽദോസ് എം ജെ എന്നിവർ സംസാരിച്ചു. വിശിഷ്ടാതിഥിയായി ചാന്ദ്ര മനുഷ്യന്റെ സാന്നിധ്യം ശ്രദ്ധേയമായി. ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ക്വിസ്മത്സരം, ചിത്രരചന, ചാന്ദ്രദിന പതിപ്പ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.



Leave a Reply