April 16, 2024

സർക്കാർ ഇടനിലക്കാരൻ്റെ റോൾ അവസാനിപ്പിക്കണം: പി.പി.ആലി

0
Img 20220726 Wa00452.jpg
കൽപ്പറ്റ: മെഡിസെപ്പ് പദ്ധതിയിൽ ഇടതു സർക്കാർ ഇടനിലക്കാരൻ്റെ റോൾ അവസാനിപ്പിച്ച് കാര്യക്ഷമമായി ഇടപെടണമെന്നും കൂടുതൽ ആശുപത്രികളെ എം.പാനൽ ചെയ്ത് ജീവനക്കാർക്കും പെൻഷൻകാർക്കും ഉപകാരപ്രദമാകുന്ന സേവനങ്ങൾ ലഭ്യമാകുന്നുയെന്ന് സർക്കാർ ഉറപ്പു വരുത്തുണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ്റെ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി പറഞ്ഞു. തൊഴിൽ ദാതാവിൻ്റെ പ്രാഥമിക ഉത്തരവാദിത്വമാണ് തൊഴിലാളിയുടെ ക്ഷേമം, ജീവനക്കാരൻ്റെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ വിഹിതം ഉറപ്പാക്കുക, മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികൾ എം പാനൽ ചെയ്യുക, മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് നിലനിർത്തുക, എല്ലാ രോഗങ്ങൾക്കും ചികിത്സ ഉറപ്പു വരുത്തുക, മെഡിസെപ്പിന് ഓപ്ഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ കെ.ടി.ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.ആർ.ജയപ്രകാശ്, ഇ.എസ്.ബെന്നി, രാധാകൃഷ്ണപിള്ള, ഗ്ലോറിൻ സെക്വീര, സി.കെ.ജിതേഷ്, സി.ആർ.അഭിജിത്ത്, ഇ.വി.ജയൻ, വി.ജി.ജഗദൻ, റോബിൻസൺ ദേവസ്സി, എം.നസീമ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ.സുഭാഷ്, കെ.പി.പ്രതീപ, കെ.എം.ഏലിയാസ്, വി.ജെ.ജിൻസ്, ജോസ് പീയുസ്, ശ്രീജിത്ത് കുമാർ, പി.സെൽജി, കെ.ബിജുല, ജയ പ്രസാദ്, സിബി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *