November 8, 2026

ഏകദിന പരിശീലനം സംഘടിപ്പിച്ചു

0
IMG-20220726-WA00462.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി:തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തില്‍ പുതുതായി നിയമിക്കപ്പെട്ട എസ്.ടി പ്രമോട്ടേര്‍മാര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി ഓഫീസില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍ സുശീല ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.രജനി അധ്യക്ഷത വഹിച്ചു. തിരുനെല്ലിയിലെ ആദിവാസി സമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും സംബന്ധിച്ചും തിരുനെല്ലി സ്‌പെഷ്യല്‍ പ്രൊജക്ട്ട് ആന്വല്‍ ആക്ഷന്‍ പ്ലാന്‍ സംബന്ധിച്ചും തിരുനെല്ലി സ്‌പെഷ്യല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ടി.വി സായി കൃഷ്ണ ക്ലാസെടുത്തു. ട്രൈബല്‍ സോഷ്യല്‍ വര്‍ക്കര്‍ എന്‍.നിഷാന്ത്, അനിമേറ്റര്‍ എം. ഗൗരി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *