April 19, 2024

ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി: വൈദ്യുത മഹോത്സവത്തിന് തുടക്കം

0
Img 20220726 Wa00542.jpg
മാനന്തവാടി : സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷികാഘോഷമായ ആസാദി കാ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 വൈദ്യുതി മഹോത്സവത്തിന് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം ഒ. ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. മാനന്തവാടി ഗവ. കോളേജില്‍ നടന്ന പരിപാടിയില്‍ സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ശശികാന്ത് ലഖേര വിഷയാവതരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, വാര്‍ഡ് മെമ്പര്‍ ലിസ്സി ജോണ്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ. റെജി കുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ് പി അബ്രഹാം, ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ കെ.അബ്ദുള്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വൈദ്യുത മേഖലയെ കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും കലാസാംസ്‌ക്കാരിക പരിപാടികളും, വൈദ്യുത ഗുണഭോക്താക്കളുടെ അനുഭവങ്ങള്‍ പങ്കിടുന്ന ചടങ്ങും നടന്നു. വൈദ്യുത മഹോത്സവത്തിന്റെ ഭാഗമായുള്ള കല്‍പ്പറ്റയിലെ പരിപാടി  രാവിലെ 9.30ന് കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ വെച്ച് നടക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഊര്‍ജ്ജരംഗത്തെ നേട്ടങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മഹോത്സവം സംഘടിപ്പിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *