


കൽപ്പറ്റ :അമീർ അറക്കൽ യുവ ജനതാദൾ എസ് ജില്ലാ പ്രസിഡന്റ്. യുവ ജനതാദൾ എസ് വയനാട് ജില്ലാ പ്രസിഡന്റ് ആയി അമ്പലവയൽ സ്വദേശി അമീർ അറക്കലിനെ തിരഞ്ഞെടുത്തു.സംസ്ഥാന പ്രസിഡന്റ് കെ റ്റി രാകേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അനീഷ്, എന്നിവർ ചേർന്നാണ് പുതിയ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. മുൻ ജില്ലാ പ്രസിഡന്റ് നിസാർ പള്ളിമുക്ക് ഒഴിഞ്ഞ ഒഴിവിലേക്കാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. അമീർ അറക്കൽ യുവ ജനതാദൾ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു.



Leave a Reply