April 19, 2024

വയനാടിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം : എൻസിപി വയനാട് ജില്ലാ കമ്മിറ്റി

0
Img 20220727 Wa00172.jpg
 കൽപ്പറ്റ : കാലവർഷക്കെടുതിയും , കാട്ട് മൃഗശല്യങ്ങളും, കാർഷികവിള നാശങ്ങളും, പന്നി പനിയും ബാധിച്ച് പ്രതിസന്ധിയിലായ കർഷകരെയും സാധാരണക്കാരെയും സഹായിക്കുവാൻ വയനാട് ജില്ലയിൽ പ്രധാനപ്പെട്ട വകുപ്പുകൾ യോഗം ചേർന്ന് നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുകയും ഇക്കാരണത്താൽ സാമ്പത്തിക ദുരന്തം അനുഭവിക്കുന്ന കർഷകർക്കുള്ള നഷ്ടപരിഹാര തുക ഉടൻ വിതരണം ചെയ്യുവാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് എൻസിപി വയനാട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
 സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ സി എം ശിവരാമൻ, കെ പി ദാമോദരൻ, പി അശോക് കുമാർ, അഷറഫ് പൊയിൽ, കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു, അനൂപ് ജോജോ, അഡ്വ: എം ശ്രീകുമാർ, അഡ്വ: കെ യു ബേബി, ഷിംജിത്ത് പീറ്റർ, ഒ എസ് ശ്രീജിത്ത്, ജോണി കൈതമറ്റം, ബേബി പെരുമ്പിൽ, എ പി ഷാബു, പിടി ശശി, ജോഷി ജോസഫ്, പി സദാനന്ദൻ, സി ടി നളിനാഷൻ, ഷൈജു വി കൃഷ്ണൻ, കെ മുഹമ്മദലി, സ്റ്റീഫൻ കെ സി തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *