April 26, 2024

മാനന്തവാടി നഗരസഭക്കെതിരെ കൗൺസിലറും ഡി.സി.സി.ജനറൽ സെക്രട്ടറിയുമായ പി.വി. ജോർജ്.നഗരസഭ ഭരണം കെടുകാര്യസ്ഥതയും വികസന മുരടിപ്പും നിറഞ്ഞതാണെന്നും ജോർജ്

0
Img 20180207 162801
മാനന്തവാടി നഗരസഭക്കെതിരെ കൗൺസിലറും ഡി.സി.സി.ജനറൽ സെക്രട്ടറിയുമായ പി.വി. ജോർജ്.നഗരസഭ ഭരണം കെടുകാര്യസ്ഥതയും വികസന മുരടിപ്പും നിറഞ്ഞതാണെന്നും ജോർജ് നഗരസഭ ഭരണം രണ്ട് വർഷം പിന്നിട്ടിട്ടും കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി തുടങ്ങി വെച്ച പദ്ധതികൾ പോലും പൂർത്തിയാക്കാൻ കഴിയാതെ നിഷ്ക്രിക്രിയ ഭരണമാണ് നഗരസഭ നടമാടുന്നതെന്നും പി.വി. ജോർജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

എൽ.ഡി.എഫിന് നഗരസഭ ഭരണം ലഭിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഒരു വികസനവും എടുത്തു പറയാൻ ഭരണ സമിതിയായ സി.പി.എം.ന് കഴിഞ്ഞിട്ടില്ല. ഭരണത്തിലേറി ഇതിനകം രണ്ട് ബഡ്ജറ്റുകൾ അവതരിപ്പിക്കുകയും മൂന്നാമത്തെ ബഡ്ജറ്റ് അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലുമാണ് എന്നിട്ടും എടുത്തു പറയത്തക്ക ഒരു നേട്ടവും സി.പി.എം.നേതൃത്വം നൽകുന്ന ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ചൂട്ടകടവിലെ കുടിവെള്ള വസതി, കോഴിക്കോട് റോഡിലെ പാർക്കിംഗ്‌, നഗരസഭ മൂക്കിന് താഴെയുള്ള ഡലിവറി സെന്റർ തുടങ്ങി മാലിന്യ പ്രശ്നങ്ങൾ പോലുള്ള വിഷയങ്ങൾ പോലും പ്രശ്ന പരിഹാരമാവാതെ കിടക്കുകയാണ്.നഗരത്തിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ നഗരസഭ കഴിഞ്ഞിട്ടില്ല. മാലിന്യ പ്രശ്നം പരിഹരിക്കാൻ പഞ്ചായത്തുകൾ പോലും നൂതനമായ പദ്ധതികൾ ആവിഷ്കകരിക്കുമ്പോൾ മാനന്തവാടി നഗരസഭ ഒരു പദ്ധതി പോലും നഗരകാര്യ വകുപ്പിന് സമർപ്പിക്കാൻ കഴിയാതെ ജനവഞ്ചകരായി മാറിയിരിക്കയാണെന്നും പി.വി. ജോർജ് കുറ്റപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *