April 26, 2024

ആനുകൂല്യ നിഷേധങ്ങളുടെ നയം സർക്കാർ തുടർന്നാൽ ജീവനക്കാർ മറുപടി നൽകും: എൻ.ഡി.അപ്പച്ചൻ

0
Img 20220607 Wa00292.jpg
കൽപ്പറ്റ: ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന ഇടതു സർക്കാർ നയം തുടർന്നാൽ ജീവനക്കാർ മറുപടി നൽകുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തക കൺവെൻഷനും യാത്രയയപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. സർവീസിൽ നിന്നും വിരമിച്ച ജില്ലാ വൈസ് പ്രസിഡണ്ട് എം.സി.ശ്രീരാമകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.
 ഇടതുപക്ഷത്തിൻ്റെ വികലമായ വികസന നയത്തിനും അധികാര ഹുങ്കിനും കൃത്യമായ മറുപടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം. ജനഹിതം മനസ്സിലാക്കാതെ ഒരു സർക്കാരിനും പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. പ്രതിപക്ഷം ഉന്നയിച്ച ആരോപണഞൾ ജനങ്ങൾ ഏറ്റെടുത്തു, ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുന്നതിനും ലീവ് സറണ്ടർ പുനസ്ഥാപിക്കുന്നതിനും സർക്കാർ തയാറാകണം. രാജസ്ഥാൻ ചത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളെ മാതൃകയാക്കി പങ്കാളിത്ത പെൻഷൻ പിൻവലിക്കുവാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഷാജി.കെ.ടി, സത്യൻ വി.സി, ഷിബു എൻ.ജെ, അഭിജിത്ത് സി.ആർ, സജി ജോൺ, ജയപ്രകാശ് വി.ആർ, ഗ്ലോറിൻ സെക്വീര, ടി.അജിത്ത്കുമാർ, ഷിബു സി.ജി, ഷീജമോൾ കെ.ഇ, ബിന്ദുലേഖ കെ.വി, നസീമ എം, ജയൻ ഇ.വി, റഫീഖ് സി.എച്ച്, പ്രതീപ കെ.പി, സുനിൽകുമാർ ബി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *