ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
കൽപ്പറ്റ : ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്കായി ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്ന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്, ഐ.എസ്.ഐ. മാര്‍ക്ക്, സര്‍ട്ടിഫിക്കേഷന്‍, നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷനു കീഴിലുളള ഉല്‍പ്പന്നങ്ങള്‍, ഹാള്‍മാര്‍ക്ക് എന്നിവയെക്കുറിച്ചായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് കൊച്ചി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എല്‍. ദിനേശ് രാജ്കുമാര്‍, എം. രമിത്ത്, സുരേഷ് തുടങ്ങിയവര്‍ കാസ്സെടുത്തു. വകുപ്പ് മേധാവികളുടെ സംശയനിവാരണത്തിന് ക്ലാസില്‍ അവസരമൊരുക്കി. വിവിധ വകുപ്പ് മേധാവികള്‍ ക്ലാസില്‍ പങ്കെടുത്തു.
Leave a Reply