September 28, 2026

കാെവിഡ് 19 നിയന്ത്രിതമാകുന്നതുവരെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കേരള കോൺഗ്രസ്

0
IMG-20200903-WA0187.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാെവിഡ് 19 വ്യാപനം നിയന്ത്രിതമാകുന്നതുവരെ  മാറ്റിവെക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്)  വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  രോഗവ്യാപന കണക്ക് കുറയുകയും ആശങ്ക അകലുകയും ചെയ്യുന്നതുവരെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും മനുഷ്യാവകാശകമ്മീഷനും നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷിയോഗം വിളിച്ച് ഉചിതമായ തീരുമാനമെടുക്കാൻ തയ്യാറാകണമെന്നും ഭയമില്ലാതെ വോട്ട് ചെയ്യാൻ ജനങ്ങൾക്ക് സമയം നീട്ടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
    മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് പറയുമ്പോഴും സജ്ജരാകാത്ത വലിയ ശതമാനം വോട്ടർമാരുണ്ട്. 60 വയസ് കഴിഞ്ഞവർ പുറത്തിറങ്ങരുത് എന്ന നിർദേശവും നിലനിൽക്കുന്ന സാഹചര്യമാണ്. ജനസംഖ്യയുടെ കാര്യത്തിൽ മധ്യവയസ്ക്കർ കൂടുതലുമാണ്. ഓരോ ദിവസവും കാെ വിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് കേരളത്തിൽ. സ്ഥാനാർഥികളും വോട്ടർമാരും മാസ്ക് ധരിക്കുന്നതിനാൽ നേരിട്ട് കാണൽ അസാധ്യമാണ്. ഭയം മൂലം മണിക്കൂറുകളോളം ക്യൂവിൽ നിൽക്കാൻ വോട്ടർമാർ തയ്യാറാവില്ല. സ്വന്തമായി വാഹനമില്ലാത്തവർ രാഷ്ട്രീയ പാർട്ടികൾ ഏർപ്പാടാക്കുന്ന വാഹനങ്ങളിൽ കയറുമോ എന്ന കാര്യവും സംശയമാണ്. രോഗവ്യാപനത്തിന്റെ തീവ്രത മനസിലാക്കിയാണ് എെ എം എ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് നിർദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
  രാേഗ വ്യാപനം നിയന്ത്രണ വിധേയമാകും വരെ, ആളുകൾ ഭയമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിനായി പുറത്തിറങ്ങും വരെ തിരഞ്ഞെടുപ്പ് മാറ്റി വെക്കണം. അതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണം. കാെവിഡ് 19 ആശങ്കാജനകമായി വർധിക്കുന്ന ചില ജില്ലകളുമുണ്ട്. ദിനംപ്രതി വർധിക്കുന്ന കണ്ടെെൻമെന്റ് സോണുകൾ രോഗവ്യാപനത്തിന്റെ തീവ്രത കാണിക്കുന്നതാണ്. സ്ഥാനാർഥികളും പ്രവർത്തകരും രോഗികളായി മാറിയേക്കാം. ഇക്കാര്യങ്ങളെല്ലാം കമ്മീഷൻ വിലയിരുത്തണം എം സി സെബാസ്റ്റ്യൻ അറിയിച്ചു. ജില്ലാ സെക്രട്ടറി ജിതേഷ് കുര്യാക്കോസ് പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *