പങ്കാളിത്ത പെന്‍ഷന്‍: വിവാദം കൊടുമ്പിരി കൊള്ളുന്നു.
കൽപ്പറ്റ:
-പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിയമപരമാക്കുന്ന വിജ്ഞാപനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ വിവാദം കൊടുമ്പിരികൊള്ളുന്നു.കോടതിയില്‍കേസുള്ളതിനാലും നിയമപരമായ ബാധ്യത നിറവേറ്റുന്നതിനുമാണ് ധനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നു ഇടതു സര്‍വീസ് സംഘടനാനേതാക്കളില്‍ ചിലര്‍ ന്യായീകരിക്കുമ്പോള്‍ സര്‍ക്കാര്‍ നടപടിയുടെ ഔചിത്യംതന്നെ ചോദ്യം ചെയ്യുകയാണ് പങ്കാളിത്ത പെന്‍ഷന്‍കാര്‍. പി.എഫ്.ആര്‍.ഡി.എ(പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അകോറിറ്റി) നിയമം ബാധകമാക്കാതെ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രാവര്‍ത്തികമാക്കിയതാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി.ഇതിനെതിരെ ശക്തമായി രംഗത്തുവന്നതാണ് ഇടതു പാര്‍ട്ടികളും സര്‍വീസ് സംഘടനകളും.പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച പുനഃപരിശോധനാസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയിരിക്കെയാണ് ധനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനത്തിനു പച്ചക്കൊടി കാട്ടുകവഴി ഇടതു സര്‍വീസ് സംഘടനാ നേതൃത്വത്തിന്റെ കപടമുഖമാണ് മറനീക്കുന്നതെന്നു സ്റ്റേറ്റ് എന്‍.പി.എസ്. എംപ്ലോയീസ് കലക്ടീവ് കേരള ഭാരവാഹികള്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ 2013 സെപ്റ്റംബറില്‍ പാസാക്കിയതാണ് പി.എഫ്.ആര്‍.ഡി.എ നിയമം. ഇതിനുശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ട്രസ്റ്റും നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡുമായി എഗ്രിമെന്റ് വച്ചത്. തുടര്‍ന്നു ഒന്നര വര്‍ഷം യു.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ചു.നിലവിലുള്ള സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിട്ടു.എന്നിരിക്കെ പങ്കാളിത്ത പെന്‍ഷന്‍ നിയമപരമാക്കേണ്ട അടിയന്തര സാഹചര്യം സര്‍ക്കാര്‍ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പങ്കാളിത്ത പെന്‍ഷന്‍കാര്‍.
2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസില്‍ കയറിയ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു എല്ലാ മാസവും പിടിക്കുന്ന എന്‍.പിഎ.സ് വിഹിതം തുല്യമായ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് പ്രാണില്‍(പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍)എത്തുകയും മൂന്ന് ഫണ്ട് മാനേജര്‍മാര്‍ക്കായി വീതിച്ചുനല്‍കുകയും ചെയ്യുന്നുണ്ട്. എന്‍.പി.എസില്‍പ്പെട്ട നൂറോളം പേര്‍ ഇതിനകം സര്‍വീസില്‍നിന്നു വിരമിച്ചു. ഇവര്‍ക്കെല്ലാം അടച്ച തുക തിരികെ കിട്ടി. അര്‍ഹരായവര്‍ക്കു തുച്ഛമായ ആന്വിറ്റിയും ലഭിക്കുന്നുണ്ട്.സര്‍വീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്കും എന്‍.പി.എസിലെ തുക തിരികെ ലഭിച്ചിട്ടുണ്ട്. എന്നിരിക്കെ എന്തിനാണ് ധൃതിയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നു പങ്കാളിത്ത പെന്‍ഷന്‍കാര്‍ ചോദിക്കുന്നു.
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെങ്കില്‍ ആര്,എന്തിനു,ഏതു കോടതിയില്‍ കേസു കൊടുത്തു എന്ന വിവരം തങ്ങള്‍ അറിയേണ്ടതുണ്ടെന്നു പങ്കാളിത്ത പെന്‍ഷന്‍കാര്‍ പറയുന്നു.പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലില്‍ വന്ന കേസുകള്‍ പുനഃപരിശോധനാസമിതി പരിഗണിക്കുമെന്നു പറഞ്ഞ് നിര്‍ത്തിവയ്പ്പിച്ചിരിക്കയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പങ്കാളിത്ത പെന്‍ഷന്‍ നിയമപരമാക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍നിന്നും പിന്‍മാറാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് സ്റ്റേറ്റ് എന്‍പിഎസ് എംപ്ലോയീസ് കളക്ടീവ് കേരള ഭാരവാഹികളുടെ ആവശ്യം.
-പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിയമപരമാക്കുന്ന വിജ്ഞാപനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ വിവാദം കൊടുമ്പിരികൊള്ളുന്നു.കോടതിയില്‍
കേന്ദ്ര സര്‍ക്കാര്‍ 2013 സെപ്റ്റംബറില്‍ പാസാക്കിയതാണ് പി.എഫ്.ആര്‍.ഡി.എ നിയമം. ഇതിനുശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ട്രസ്റ്റും നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡുമായി എഗ്രിമെന്റ് വച്ചത്. തുടര്‍ന്നു ഒന്നര വര്‍ഷം യു.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ചു.നിലവിലുള്ള സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിട്ടു.എന്നിരിക്കെ പങ്കാളിത്ത പെന്‍ഷന്‍ നിയമപരമാക്കേണ്ട അടിയന്തര സാഹചര്യം സര്‍ക്കാര്‍ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പങ്കാളിത്ത പെന്‍ഷന്‍കാര്‍.
2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസില്‍ കയറിയ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു എല്ലാ മാസവും പിടിക്കുന്ന എന്‍.പിഎ.സ് വിഹിതം തുല്യമായ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് പ്രാണില്‍(പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍)എത്തുകയും മൂന്ന് ഫണ്ട് മാനേജര്‍മാര്‍ക്കായി വീതിച്ചുനല്‍കുകയും ചെയ്യുന്നുണ്ട്. എന്‍.പി.എസില്‍പ്പെട്ട നൂറോളം പേര്‍ ഇതിനകം സര്‍വീസില്‍നിന്നു വിരമിച്ചു. ഇവര്‍ക്കെല്ലാം അടച്ച തുക തിരികെ കിട്ടി. അര്‍ഹരായവര്‍ക്കു തുച്ഛമായ ആന്വിറ്റിയും ലഭിക്കുന്നുണ്ട്.സര്വീസിലിരിക്
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെങ്കില്‍ ആര്,എന്തിനു,ഏതു കോടതിയില്‍ കേസു കൊടുത്തു എന്ന വിവരം തങ്ങള്‍ അറിയേണ്ടതുണ്ടെന്നു പങ്കാളിത്ത പെന്‍ഷന്‍കാര്‍ പറയുന്നു.പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലില്‍ വന്ന കേസുകള്‍ പുനഃപരിശോധനാസമിതി പരിഗണിക്കുമെന്നു പറഞ്ഞ് നിര്ത്തിവയ്പ്പിച്ചിരിക്കയാണെ





Leave a Reply