September 29, 2026

യുവാക്കൾക്കെതിരെ ക്രൂരമർദ്ധനം :തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് നാളെ എസ്.ഡി.പി.ഐ മാർച്ച്

0
IMG-20200903-WA0192.jpg
By ന്യൂസ് വയനാട് ബ്യൂറോ
യുവാക്കൾക്കെതിരെ ക്രൂരമർദ്ധനം തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് നാളെ ( 4 /9ന് ) എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച്.മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30 നാണ് മാർച്ച് നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാസ്ക്ക് ധരിച്ചതിൽ പിശകുണ്ടെന്നാരോപിച്ച് യുവാക്കളെ ക്രൂരമർദ്ധനത്തിനിരയാക്കിയ തലപ്പുഴ സർക്കിൾ ഇൻസ്പെക്ക്ടർ ജി ജീഷിൻ്റയും മറ്റ് പോലീസ്കാരുടെയും മനുഷ്യത്വ രഹിതമായ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് എസ്.ഡി.പി.ഐ.നേതാക്കൾ പറഞ്ഞു. 
മാതൃകാ പോലീസ് സ്റ്റേഷൻ എന്ന് പറയപ്പെടുന്ന തലപ്പുഴ സ്റ്റേഷനിലെ ഗുണ്ടാ വിളയാട്ടം നടത്തുന്ന തണ്ടർബോൾട്ട് അടക്കമുള്ള ഉദ്യോഗസ്ഥരെ നിലക്ക് നിർത്തുക.
സി ഐ ജിജീഷിനും കൂട്ടാളികളായ പോലീസുകാർക്കുമെതിരെ ക്രമിനൽ കേസെടുക്കുക വർദ്ധിച്ചു വരുന്ന ലോക്കപ്പ് മർദ്ധനങ്ങളെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചു തുടർ പ്രക്ഷോപങ്ങൾ നടത്തുമെന്ന് എസ്. ഡി.പി.ഐ നേതാക്കൾ പറഞ്ഞു . വാർത്താ സമ്മേളനത്തിൽ പി. ഫസലുറഹ്മാൻ, എം.എ ശമീർ,ഫൈസൽ പഞ്ചാരക്കൊല്ലി, തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *