November 7, 2026

എടവക പഞ്ചായത്തിൽ പ്രളയ ഫണ്ട് തട്ടിപ്പെന്ന് പ്രതിപക്ഷം.

0
IMG-20200903-WA0190.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
എടവക പഞ്ചായത്തിലെ പ്രളയ ഫണ്ട് തട്ടിപ്പ് പ്രക്ഷോഭത്തിനൊരുങ്ങി സി.പി.എം.മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പശുവിതരണം നടത്തിയതിനെതിരെ സെപ്തംതംബർ 6 ന് വീട്ടുമുറ്റത്ത് സത്യാഗ്രഹ സമരം നടത്തുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 6 ന് വൈകീട്ട് 4 മണി മുതൽ 5 മണി വരെയായിരിക്കും സത്യാഗ്രഹമെന്നും നേതാക്കൾ
2018ലെ മഹാപ്രളയത്തിൽ തകർന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമീണ റോഡുകൾ പുനർനിർമ്മിക്കുന്നതിനും, ജീവനോപാധികൾ നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനുമായി സംസ്ഥാന സർക്കാർ 89 ലക്ഷം രൂപയാണ് എടവകഗ്രാമപഞ്ചായത്തിന് അനുവദിച്ചത്.ഈ ഫണ്ട് പ്രധാനമായും ഉപയോഗിക്കേണ്ടത്, ദുരിതബാധിതർക്ക് ഉപജീവനത്തിനുതകുന്ന പദ്ധതികൾക്ക് വേണ്ടിയാണ്.ഇതിന്റെ ഭാഗമായി എടവകഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് 'പ്രളയബാധിതർക്ക് പശുവിതരണം'.ഈ പദ്ധതിയ്ക്കായി 6 ലക്ഷം രൂപയാണ് വകയിരുത്തിയത് പ്രളയത്തിൽ പശു നഷ്ടപ്പെട്ടവർ,പശുവളർത്തൽ ഉപജീവനമാർഗ്ഗമായ പ്രളയബാധിതർ,എന്നിവർക്കാണ് ഈ ആനുകൂല്ല്യം നൽകേണ്ടത്. ഗ്രാമസഭയിലൂടെ സുതാര്യമായാണ് ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കേണ്ടത്.എന്നാൽ ഇക്കാര്യങ്ങളെല്ലാം കാറ്റിൽപ്പറത്തി തങ്ങൾക്ക് വേണ്ടപ്പെട്ടവരെ മാത്രം കുത്തിനിറച്ച ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ആനുകൂല്യം നൽകുകയുമാണ് ഉണ്ടായത് പ്രതിപക്ഷമെമ്പർമാർ ഇതിനെ എതിർക്കുകയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.പിന്നീട് ഇതിനെയെല്ലാം അവഗണിച്ച് ,പ്രളയമോ,കാലവർഷക്കെടുതിയോ ഒന്നും തന്നെ  ബാധിക്കാത്ത മേൽസൂചിപ്പിച്ച ലിസ്റ്റിലെ ആളുകൾക്കാണ് ധനസഹായം നൽകിയത്.ഇത് പ്രളയബാധിതരോട് ചെയ്യുന്ന ക്രൂരതയാണ്.ഇത്തരം നീതികേടിനെതിരെ സെപ്റ്റംബർ 6ന് വൈകീട്ട് 4മണി മുതൽ 5മണി വരെ പ്രളയബാധിതരുടെയും അവരോടൊപ്പം നിൽക്കുന്നവരുടേയും വീട്ടുമുറ്റത്ത് സി.പി.ഐ.എം എടവക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. 
 വാർത്താ സമ്മേളനത്തിൽ മനു കുഴിവേലിൽ ,കെ.ആർ. ജയപ്രകാശ് ,കെ മുരളീധരൻ ,കെ.വി.വിജോൾ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *