June 13, 2026

വെണ്ണിയോട് വെള്ളമ്പാടി പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു

0
IMG-20200903-WA0145.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കോട്ടത്തറ: മടക്കിമല സവ്വീസ് സഹകരണ ബാങ്ക് നൻമ ഫാർമേഴ്സ് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രിയദർശിനി ജെ. എൽ.ജി ഗ്രൂപ്പിന്റെ നെൽകൃഷി ആരംഭിച്ചു. വെണ്ണിയോട് വെള്ളമ്പാടി പാടശേഖര സമിതിയുടെ പരിധിയിൽപ്പെട്ട എട്ട് ഏക്കർ സ്ഥലത്താണ് നെൽ കൃഷിക്ക് വേണ്ടി വിത്തിട്ടത്. മടക്കിമല സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സജീവൻ മടക്കിമല പരിപാടി ഉദ്ഘാടനം ചെയതു.ബാങ്ക് ഡയറക്ടർ സി.സി.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.
ബാങ്ക് മാനേജർ പി.ലിജു
ശോഭനകുമാരി, ഗഫൂർ വെണ്ണിയോട് കോട്ടത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ
വി.അബ്ദുൾ നാസർ, സി.കെ.ഇബ്രാഹിം ,കെ.കെ.മമ്മൂട്ടി, ജോണി കുഴിക്കാട്ടിൽ, കെ.കെ.മുഹമ്മദലി, പ്രജീഷ് ജൈൻ, ടി.ഇബ്രാഹിം, വി.മൂസ്സ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *