November 7, 2026

തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് എസ് ഡി പി ഐ നടത്തിയ മാർച്ചിൽ സംഘർഷം

0
IMG-20200904-WA0194.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാസ്ക് ധരിച്ചത്  ശരിയായില്ലെന്ന് കാരണം ആരോപിച്ച് പോലീസ് പിടികൂടിയ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ.  തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.കഴിഞ്ഞ ദിവസമാണ് രണ്ട് യുവാക്കൾക്ക് സ്റ്റേഷനിൽ മർദ്ദനമേറ്റത്. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
യുവാക്കളെ മർദ്ധിച്ച തലപ്പുഴ സി.ഐ ക്കെതിരെ ക്രിമിനൽ കേസെടുക്കുക. അകാരണമായ ലോക്കപ്പ് മർദ്ധനങ്ങൾക്കെതിരെ സമഗ്രമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സ്റ്റേഷൻ മാർച്ച്. സ്റ്റേഷന് അകലെ വച്ച് തന്നെ മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസ് തമ്മിൽ ഉന്തും  തള്ളും ഉണ്ടായി. എസ്.ഡി.പി.ഐ.  മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *