August 15, 2026

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി:അരിയും സാധനങ്ങളും വാങ്ങി കാട്ടിലേക്ക് മടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് പേര്യയയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി .പേര്യ ചോയിമൂല കോളനിയിൽ  ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത് .  കോളനിയിലെ ബിജുവിൻ്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാടുകളിലേക്ക് മടങ്ങി. കൈയിലുള്ള മൊബൈൽ ഫോണും മറ്റും ചാർജ് ചെയ്യാനായി മൂന്നുമണിക്കൂറോളം വീട്ടിൽ സമയം ചെലവഴിച്ചു . രണ്ടു സ്ത്രീകളും ഒരു പുരുഷനും ആണ് സംഘത്തിലുണ്ടായിരുന്നതെന്ന് കോളനിവാസികൾ പറഞ്ഞു. രാത്രി തന്നെ  പോലീസ് അന്വേഷണം ആരംഭിച്ചു. ലോക്ക് ഡൗണിന് ശേഷം വയനാട്ടിൽ അടുത്തിടെ പലയിടത്തും മാവോയിസ്റ്റുകൾ എത്തുന്നുണ്ട്. ആന്റി മാവോയിസ്റ്റ് സ്ക്വാഡും തണ്ടർ ബോർട്ടും  പോലീസും ചേർന്ന് വനത്തോട് ചേർന്ന മേഖലകളിൽ പരിശോധന നടത്തിവരുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *