August 14, 2026

ജില്ലാ ആശുപത്രിയിലെ പീടിയാട്രിക് ഐ സി യു കോവിഡ് ഐ സി യു ആയി മാറ്റുന്നതിന് കനറാ ബാങ്ക് ധന സഹായം നൽകി

0
IMG-20200904-WA0250.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ കോവിഡ് 19 ചികിത്സവശ്യത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിലവിലുള്ള പിടിയാട്രിക് ഐ   സി യു കോവിഡ് ഐ സി യു ആയി മാറ്റുന്നതിനും  സർജിക്കൽ ബ്ലോക്കിലെ ഓപ്പറേഷൻ തീയേറ്റർ കോവിഡ് രോഗികൾക് ഓപ്പറേഷൻ ചെയുന്നതിനുള്ള നെഗറ്റീവ് പ്രെഷർ തീയേറ്റർ ആക്കി മാറ്റുന്നതിനും കനറാ ബാങ്ക് മാനന്തവാടി ശാഖായുടെ  സാമൂഹിക പ്രതിബദ്ധത പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകി. ഈ ആവശ്യങ്ങൾക്കുള്ള തുക ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ള ഐ എ എസിന് കനറാ ബാങ്ക് റീജിയണൽ ഹെഡ് സത്യപാൽ വി സി കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കൈ മാറി. ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീമതി ഡോ രേണുക ആർ, കോവിഡ് 19 ഡിസ്ട്രിക്ട് നോഡൽ ഓഫീസർ  ഡോ ചന്ദ്രശേഖരൻ പി,  ലീഡ്‌ബാങ്ക് മാനേജർ ജി വിനോദ്,  കനറാ ബാങ്ക് മാനന്തവാടി ശാഖ മാനേജർ ജോയ് സി ജെ  എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *