September 30, 2026

മാനന്തവാടിയിൽ നിന്നുള്ള ബോണ്ട് സർവ്വീസ് തിങ്കളാഴ്ച ആരംഭിക്കും

0
IMG-20200905-WA0354.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – കെ എസ്ആ.ർടിസി മാനന്തവാടി ഡിപ്പോയിൽ നിന്നും സർക്കാർ ജീവനക്കാരെയും മറ്റ് സ്ഥിരം യാത്രക്കാരെയും ഉദ്ദേശിച്ചുള്ള ബോണ്ട് സർവ്വീസ് തിങ്ക ളാഴ്ച ആരംഭിക്കും.   . രാവിലെ 8.30 ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വച്ച് മാനന്തവാടി എംഎൽഎ ഒ ആർ കേളു ഫ്ലാഗ് ഓഫ് ചെയ്യും. . രണ്ട് ബസ്സുകളും ഒൻപതു മണിക്ക് മാനന്തവാടിയിൽ നിന്നും പുറപ്പെടും.. ഒരു ബസ് കൽപ്പറ്റ യിലേക്കും, ഒന്ന് പൂക്കോട് വെറ്റിനറി കോളേജിലേക്കു മാ യിരിക്കും.വൈകു.  അഞ്ചുമണിക്ക് കൽപ്പറ്റയിൽ നിന്നും 4. 40 ന് വെറ്റിനറി കോളേജിൽ നിന്നും മാനന്തവാടിയിലേക്ക് തിരിക്കുന്നതാണ്. നിലവിൽ 10, 15, 20 ദിവസത്തേക്കുള്ള കാർഡുകളാണ് ഒരുക്കിയിട്ടുള്ളത്. മുൻകൂറായി പണം അടച്ച് കാർഡുകൾ വാങ്ങാവുന്നതാണ്. ഓരോ കാർഡിനും ഇരട്ടി ദിവസത്തെ വാലിഡിറ്റി ഉണ്ടായിരിക്കുന്നതാണ്. സൗജന്യ വൈഫൈ, ഓട്ടോമാറ്റിക് സാനിറ്റൈസർ സിസ്റ്റം, യാത്രക്കാർക്ക് അവരുടെ ജോലിസ്ഥലങ്ങളിൽ ഇറങ്ങുവാൻ കയറുവാനുള്ള സൗകര്യം എന്നിവ ഈ സർവീസിന്റെ  പ്രത്യേകതയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *