May 8, 2024

മീനങ്ങാടി ഹോട്ടാണ് : ആൻറിജൻ പരിശോധനയിൽ നിന്നും പത്ത് പേർക്ക് കൊവിഡ്

0
മീനങ്ങാടിയിൽ  
ആൻറിജൻ പരിശോധനയിൽ 10 പേർക്ക് കൂടി
കോവിഡ് സ്ഥിരീകരിച്ചു.
 
ഇന്ന് മീനങ്ങാടിയിൽ 96 ആളുകളിൽ  നടത്തിയ ആൻറിജൻ പരിശോധനയിലാണ്  9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. . സ്വകാര്യ ക്ലീനിക്കിൽ 9 ആളുകളിൽ നടത്തിയ പരിശോധനയിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. 
ഇതോടെ ഇന്ന് ആൻ്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി
ഇതിനു പുറമെ മീനങ്ങാടി സി.എച്ച്.സി യുടെ നേതൃത്വത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കത്തിലുള്ള 34 പേരെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കി . ഇവരുടെ ടെസ്റ്റ് റിസൽട്ട് വരാനുണ്ട്.
രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ 
മീനങ്ങാടി പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . മുഴുവൻ വാർഡുകളും  ഇന്നലെ കണ്ടയ്ൻ മെൻറ് സോണുകൾ ആക്കി കലക്ടർ പ്രഖ്യാപിച്ചിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *