May 8, 2024

അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി സർക്കാർ രാജിവെക്കണം :എ.പി അബ്ദുള്ളക്കുട്ടി .

0
കൽപ്പറ്റ : മുഖ്യമന്ത്രിയുടെ 
ഓഫീസും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സ്വർണ്ണ കള്ളക്കടത്ത് കേസിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ എത്രയും വേഗം രാജിവെച്ച് ജനാധിപത്യ മര്യാദ പാലിക്കാൻ തയ്യാറാകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജിശങ്കർ കൽപ്പറ്റയിൽ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട്  എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.  ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ അഴിമതിക്കഥകൾ അക്കമിട്ട് നിരത്തി അച്യുതാനന്ദനെ മുന്നിൽ നിർത്തി എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യവും ഉയർത്തി അധികാരം പിൻ വാതിലിലൂടെ തൻ്റെ കൈയ്യിൽ എത്തിച്ച പിണറായി വിജയൻ മന്ത്രിസഭയിലെ അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരുടെ എണ്ണം ദിവസത്തിൽ ഒന്ന് എന്ന കണക്കിലാണ് പുറത്ത് വരുന്നത്  ഭരണത്തിൻ്റെ അവസാന ഘട്ടത്തിൽ  കൈയിട്ട് വാരാൻ പറ്റുന്നിടത്തൊക്കെ കൈയിട്ട് വാരി സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ നെട്ടോട്ടമോടുന്ന തിരക്കിൽ ഭരണവും, ഭരണ സിരാകേന്ദ്രവും കൺസൾട്ടൻസിക്ക് തീറെഴുതി നൽകിയിരിക്കുകയാണ്.
അഞ്ച് ലക്ഷം തൊഴിൽ നൽകുമെന്ന് അധികാരത്തിൽ വരുന്നതിന് മുൻപ് വീമ്പിളക്കിയ മുഖ്യമന്ത്രിയുടെ മുഖം മൂടി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും ജോലി ലഭിക്കാതിരുന്ന അനു എന്ന ചെറുപ്പക്കാരനിലൂടെ അഴിഞ്ഞ് വീണിരിക്കുകയാണ് 
മുഴുവൻ നിയമനങ്ങളും കൺസൾട്ടികളെ ഉപയോഗിച്ച് പിൻവാതിലിലൂടെ നടത്തുന്ന മുഖ്യമന്ത്രി എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചിരിക്കുകയാണ് .അഴിമതിക്കഥകൾ മൂടിവെക്കാൻ സെക്രട്ടറിയേറ്റിലെ ഫയലുകൾക്ക് തീയിട്ട സർക്കാർ അധികാരം വിട്ടൊഴിയുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമാപനസമ്മേളനം ഉത്തരമേഖല വൈസ് പ്രസിഡണ്ട് എൻ.പി രാമദാസ് ഉദ്ഘാടനം ചെയ്തു .പി.ജി ആനന്ദ് കുമാർ അദ്ധ്യക്ഷത വഹിച്ചു, മുകുന്ദൻ പള്ളിയറ, കെ.സദാനന്ദൻ ,കെ.എം പൊന്നു,കെ.മോഹൻദാസ്, പ്രശാന്ത് മലവയൽ, ഇ.മാധവൻ,രാധാ സുരേഷ്,അഖിൽപ്രേം,വിൽഫ്രഡ് ജോസ് , ബിന്ദു വിജയകുമാർ,ടി.എം സുഭീഷ്, കണ്ണൻകണിയാരം,
ദീപു. പി.കെ, രാമചന്ദ്രൻ ആരോട, ഉണ്ണി ജോസഫ്, പി.വി.ന്യൂട്ടൺ,പി.സുബ്രഹ്മണ്യൻ,ലളിതാവത്സൻ, എന്നിവർ പ്രസംഗിച്ചു 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *