September 29, 2026

പി ശങ്കരൻ മാസ്റ്ററെ യൂത്ത് കോൺഗ്രസ് ആദരിച്ചു

0
IMG-20200905-WA0434.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്: പി ശങ്കരൻ മാസ്റ്ററെ  യൂത്ത് കോൺഗ്രസ് ആദരിച്ചു.
1969 മാർച്ച് മാസം ഇരുപത്തിനാലാം തീയതി കാസർഗോഡ് കല്ല്യോട് ജി എൽ പി സ്കൂളിൽ നിന്നും അദ്ധ്യാപന ജീവിതം ആരംഭിച്ച്  വയനാട് ജില്ലയിലെ നിരവധി സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു.  84,  85 കാലഘട്ടത്തിൽ വാളേരി എ യു പി സ്കൂളിൽ  നിന്നും പ്രധാനാധ്യാപകനാവുകയും തുടർന്ന് 2009 ൽ വിരമിക്കുകയും ചെയ്ത പുതുശ്ശേരിയിലെ ആദ്യകാല അധ്യാപകരിൽ ഒരാളായ പി ശങ്കരൻ മാസ്റ്ററെ  യൂത്ത് കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം പ്രസിഡണ്ട് ജോബി പൂളക്കൽ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും  ചെയ്തു. വാർഡ് മെമ്പർ ശ്രീജാ രാജേഷ് ഐഎൻടിയുസി തൊണ്ടർനാട് മണ്ഡലം പ്രസിഡന്റ് ഷിന്റോ  കല്ലിങ്കൽ, അമൽ സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *