May 4, 2024

ലീഗൽ മെട്രോളജി ജില്ലാ ഓഫീസ് കൽപ്പറ്റയിൽ നിന്നും മാറ്റരുത് :വ്യാപാരി വ്യവസായി ഏകോപന സമിതി

0
.
വൈത്തിരി: ലീഗൽ മെട്രോളജി ജില്ലാ ഓഫീസ് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും മാറ്റാൻ നടക്കുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് കേന്ദ്ര ഗവൺമെന്റ് 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലം കണ്ടെത്തി നൽകേണ്ടത് സംസ്ഥാന സർക്കാർ ആണ്. കൽപ്പറ്റ സിവിൽ സ്റ്റേഷനോട് അനുബന്ധമായി ആവശ്യമായ സ്ഥലം വിട്ടു നൽകാൻ സർക്കാർ തയ്യാറാവണം. ജില്ലാ ആസ്ഥാനത്തോടനുബന്ധിച്ച് റവന്യൂ വകുപ്പ് കൈവശമുള്ള നിരവധി ഭൂമികളും ഉണ്ട് എന്നിരിക്കെ ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് ഓഫീസ് മാറ്റുന്നത് ആയിരക്കണക്കിന് ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ആവശ്യമായ ഭൂമി ജില്ലാ ആസ്ഥാനത്ത് തന്നെ ഉടനെ അനവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 
പ്രസിഡൻ്റ് സി വി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിസാർ ദിൽവെ, ട്രഷറർ ടി.കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *