June 13, 2026

തോൽപ്പെട്ടി അതിർത്തിയിൽ മെഡിക്കൽ സംഘം പരിശോധന തുടങ്ങി

0
IMG-20200907-WA0267.jpg
By ന്യൂസ് വയനാട് ബ്യൂറോ
    തോൽപ്പെട്ടി  അതിർത്തിയിൽ മെഡിക്കൽ സംഘം പരിശോധന   തുടങ്ങി.      കേരള കർണ്ണാടക തോൽപെട്ടി അതിർത്തിയിലാണ് അരോഗ്യ വകുപ്പിൻ്റെ മെഡിക്കൽ സംഘത്തെ സജജമാക്കിയത്.  കർണാടകയിൽ നിന്ന് നിരവധിയാളുകൾ അതിർത്തി വഴി കേരളത്തിലെത്തുന്ന സാഹചര്യത്തിലാണ് ഡിഎംഒ ഡോ ആർ രേണുകയുടെ നേതൃത്വത്തിൽ പ്രത്യേക  ടീമിനെ നിയോഗിച്ചത്.  പേര്യ മെഡിക്കൽ ഓഫിസർ ഡോ. ഫാസിലയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി ആളുകളെ കടത്തിവിടുന്നത് . ഇവിടെ നിന്ന് അത്യാവശ്യകാര്യങ്ങൾക്ക് കുടകിലേക്കും യാത്രകരെ വിടുന്നുണ്ട്. കൂടാതെ പോലീസ് എക്സൈസും അതിർത്തിയിൽ ആരോഗ്യ വകുപ്പിനെ സഹായിക്കുന്നുണ്ട് കഴിഞ്ഞ ദിവസമാണ് ആബുംലൻസ് അടക്കമുള്ള പരിശോധന സംഘത്തെ ഇവിടെ നിയോഗിച്ചത്. വരുന്ന ആളുകൾ പാസെടുത്ത് ഇവരുടെ ഫോൺ നമ്പറും  ശേരിക്കുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *