April 26, 2024

എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

0
*ലേലം*
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ മുറിച്ച് മാറ്റിയ മരങ്ങളും വിറകും സെപ്തംബര്‍ 14 ന് ഉച്ചയ്ക്ക് 2 ന് പരസ്യമായി ലേലം ചെയ്യും.  ഫോണ്‍ 04936 220202.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ മേപ്പാടി റെയ്ഞ്ച് പരിധിയിലെ ഇടിഞ്ഞകൊല്ലി- വെള്ളക്കെട്ട് കോളനിയിലെ റോഡ് നിര്‍മ്മാണത്തിന് തടസമായി നില്‍ക്കുന്ന വിവിധയിനം മരങ്ങള്‍ സെപ്തംബര്‍ 18 ന് രാവിലെ 11 ന് സ്ഥലത്ത് ലേലം ചെയ്യും.  ഫോണ്‍ 04936 203428, 04936 282001, 08547 602 680
മാനന്തവാടി ഗവ.കോളജില്‍ ആരംഭിക്കുന്ന എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിലേക്ക് കണ്ണൂര്‍ സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു.  www.admission.kannuruniversity.ac.in വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ബി.എസ്.സി. ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/ഫിസിക്സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി സെപ്തംബര്‍ 23.  ഫോണ്‍ 04935 240351.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പികെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍, ഡിഗ്രി/ പി.ജി കോഴ്സുകളിലേക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി CAP മുഖാന്തരമല്ലാതെ നേരിട്ട്  അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍  തിയതി സെപ്തംബര്‍ 15    വരെ നീട്ടി. ബി എസ് സി ഇലക്ട്രോണിക്സ്, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം   കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എം.എസ്.സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിലാണ് അഡ്മിഷന്‍. രജിസ്ട്രേഷന്‍ ലിങ്ക് http//ihrd.kerala.gov.in/cascap, ഫോണ്‍ 8547005060, 9961288283
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *