July 8, 2026

മേപ്പാടി വിത്തുകാട് ചന്ദനമോഷണ കേസിലെ പ്രധാനപ്രതി പിടിയില്‍

0
IMG-20200909-WA0351.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ.
മേപ്പാടി വിത്തുകാട് ചന്ദനമോഷണ കേസിലെ പ്രധാനപ്രതി മേപ്പാടി കുന്നമംഗലംകുന്ന് പെരുവത്ത് വീട്ടില്‍ ഷാംജിത്തിനെ മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ ബാബുരാജിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റുചെയ്തു. കേസിലെ 2 പ്രതികള്‍ കഴിഞ്ഞ ശനിയാഴ്ച്ച വനംവകുപ്പിന്റെ പിടിയിലായിരുന്നു. ഷാംജിത്തിന് അന്തര്‍ സംസ്ഥാന ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
പ്യെൂട്ടി റെയിഞ്ച് ഓഫീസര്‍ കെപി അഭിലാഷ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സിസി ഉഷാദ്, കെ.ആര്‍ വിജയനാഥ് രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .പ്രതിയെ കോടതി  റിമാന്‍ഡ് ചെയ്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *