May 19, 2024

വിറയ്‌ക്കുന്ന വിരലുകൾ കൊണ്ട്‌ സ്വന്തം പേര്‌ കുറിച്ചു : ” പാറ്റ “

0
Img 20200909 Wa0339.jpg
കൽപ്പറ്റ
:   ജീവിതസായാഹ്നത്തിൽ  പകർന്ന്‌‌  കിട്ടിയ അക്ഷര മധുരത്തിന്റെ  നിറവിലാണ് 
പനമരം പഞ്ചായത്തിലെ താഴെ പാതിരിയമ്പം പണിയ കോളനിയിലെ പാറ്റ  
ഒരു സാക്ഷരതാ ദിനം കൂടി കടന്നു പോകുമ്പോൾ പാറ്റയെ പോലുള്ള നൂറുകണക്കിനു പേരുടെ സന്തോഷത്തിൽ അഭിമാനം കൊള്ളുകയാണ് സാക്ഷരകേരളം.
. തൊണ്ണൂറാം  വയസിലാണ്‌ പാറ്റ സാക്ഷരയായത്‌.  വിറയ്‌ക്കുന്ന  വിരലുകൾ കൊണ്ട്‌ സ്വന്തം പേര്‌ കടലാസിൽ കുറിക്കുമ്പോൾ 
 അവരുടെ കണ്ണുകൾ തിളങ്ങി. പഠിക്കാൻ താൽപര്യമുണ്ടെന്നും സ്വന്തമായി പേര്‌ എഴുതാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവാണ്‌ പാറ്റ. നവതിയിലും അക്ഷരങ്ങളുമായി ചങ്ങാത്തം കൂടുന്ന പാറ്റയെ പഞ്ചായത്ത്‌ പ്രസിഡന്റ്‌‌ ഷൈനി കൃഷ്‌ണന്റെ നേതൃത്വത്തിൽ കോളനിയിലെത്തി ആദരിച്ചു.  പാതിരിയമ്പം കോളനിയിൽ 20 പേർ സാക്ഷരതാ മിഷൻ  പഠിതാക്കളാണ്‌. പ്ലസ്‌ ടു പഠിതാവായ അതുല്യയാണ്‌ ഇവരുടെ ഗുരു.
പണിയ ഭാഷയിലുള്ള പാട്ടുകളും അവളും ധാരാളം നാടൻപാട്ടുകളും ഇന്നും പാറ്റയുടെ  നാവിൽ വഴങ്ങും. കോളനിക്ക് അടുത്തുള്ളവർക്കും ഏറെ പ്രിയങ്കരിയാണ് പാറ്റ .
ഫോട്ടോ കടപ്പാട് :  എം.എ. ശിവപ്രസാദ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *