June 13, 2026

ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോഗം ജനകീയവൽക്കരിക്കണം :കെ കെ കൃഷ്ണകുമാർ

0
By ന്യൂസ് വയനാട് ബ്യൂറോ
 
കോവിഡ് കാലത്ത് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉൽപ്പന്നങ്ങളായ നവ മാധ്യമങ്ങൾക്ക് വൻ പ്രാധാന്യം കൈ വന്നിരിക്കുക യാണെന്നും അത് കൊണ്ട് തന്നെ അവയുടെ പ്രയോഗം ജനകീയ വൽക്കരിക്കേണ്ടത് ഉണ്ടെന്നും പരിഷത്ത് ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തു കൊണ്ട്  മുൻ ജനറൽ സെക്രട്ടറി കെ കെ കൃഷ്ണകുമാർ പറഞ്ഞു.
ഒരു വിഭാഗത്തിനു മാത്രം സ്വയാത്തമാക്കാൻ ഉള്ളത് അല്ല ശാസ്ത്ര സാങ്കേതിക വിദ്യകൾ.
കോവിഡ് ഭീഷണി ഒഴിഞ്ഞു പോയാലും ലോകം പൂർണ്ണമായും പഴയ കാലത്തേയ്ക്ക് തിരിച്ചു പോവില്ല .
അത് കൊണ്ട് തന്നെ ശാസ്ത്ര ബോധം പ്രചരിപ്പിക്കുന്നതിൽ വരും കാലത്ത് നവ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കേണ്ടത് ഉണ്ട് .
നിർഭാഗ്യവശാൽ ഇപ്പോൾ ആശാസ്ത്രീയതകളും കപട ശാസ്ത്രങ്ങളും അരങ്ങു തകർക്കുക യാണ് നവ മാധ്യമങ്ങളിൽ ഇപ്പോൾ .
അതിനെ മറി കടക്കാൻ യുവാക്കളും വനിതകളും വൻ തോതിൽ രംഗത്ത് വരേണ്ടതുണ്ട് .
ലോകത്തിൽ ഏറ്റവും കൂടുതൽ നിരക്ഷരർ ഉള്ള രാജ്യമായി ഇന്ത്യ  ഇപ്പോളും തുടരുന്നു 
ഇക്കാര്യത്തിൽ പുതിയ വിദ്യാഭ്യാസ നയം കാര്യമായി ഒന്നും മുന്നോട്ട് വയ്ക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു 
ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷത വഹിച്ചു 
നിർവാഹക സമിതി അംഗം പ്രൊ കെ ബാലഗോപാലൻ സ്വാഗതവും ജില്ലാ സെക്രട്ടറി എം കെ ദേവസ്യ നന്ദിയും പറഞ്ഞു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *