August 13, 2026

സഹോദരിമാരുടെ ചിത്ര ഭംഗിയിൽ പാണ്ടിക്കടവിലെ മൂർക്കൻ വീട് തിളങ്ങുന്നു.

0
20200911_114413.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  പാണ്ടിക്കടവിലെ മൂർക്കൻ വീട്ടിൽ  ഇപ്പോൾ ചിത്രതിളക്കമാണ്. 


 അക്രലിക്ക്, ഓയിൽ പെയിൻ്റുകൊണ്ടുള്ള ഷാബിറയുടെയും ഷബ്നയുടെയും ചിത്ര പണികൾ അത്രയ്ക്കും മനോഹരങ്ങളാണ് സമ്മാനിക്കുന്നത്.ചിത്രങ്ങൾക്ക് നിരവധി ഓർഡറുകളും ലഭിക്കുന്നത് ഇരുവരുടെയും സന്തോഷവും ഇരട്ടിയാക്കുന്നു.

ബിടെക്ക് ബിരുദധാരികളായ ഷാബിറയും സഹോദരി ഷബ്നയും വരച്ച് കൂട്ടുന്നത് പ്രകൃതി ഭംഗികളായ നിരവധി വർണ്ണ കൂട്ടുകളാണ്. Land scape, seascapa, Watterfalls, Sanset, Sunrise, abstract, തുടങ്ങി കാഴ്ചക്കാർക്ക് കണ്ണിനിമ്പമേകുന്ന നിരവധി ചിത്രങ്ങളാണ്. ചിത്രം വരയ്ക്ക് പ്രചോദനമായത് പരേതനായ ഇവരുടെ വല്ല്യുപ്പ മുർഖൻ മുഹമദാണ്. അദേഹത്തെ കൂടാതെ ഇരുവരുടെയും ഭർത്താക്കൻമാരുടെയും പിൻതുണ കൂടിയായപ്പോൾ ചിത്രം വര ഒരു കലയായിതന്നെ കൊണ്ടുപോകാനാണ് ഇരുവരുടെയും തീരുമാനം .
ഷാബിറയുടെ ഏഴ് വയസുള്ള മകൾ അയിഷ സെഹ്റയും ചിത്രം വര തുടങ്ങിക്കഴിഞ്ഞു.
അങ്ങനെ എടവക പാണ്ടിക്കടവിലെ ഈ വീട്  ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ആവശ്യത്തിന് ഓർഡർ കൂടി ലഭിക്കുന്നത് സഹോദരങ്ങളുടെ ചിത്രപണികൾക്ക് വേഗതയും കൂടി വരികയാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *