May 3, 2024

തൊണ്ടര്‍നാട് പഞ്ചായത്തില്‍ 3 റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തിക്ക് തുടക്കമായി

0
Img 20200914 Wa0201.jpg
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി തൊണ്ടര്‍നാട് പഞ്ചായത്തില്‍ 3 റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തിക്ക് തുടക്കമായി
കോറോം:  തൊണ്ടര്‍നാട് പഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന 3 റോഡുകളുടെ പ്രവര്‍ത്തികളുടെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിച്ചു. 
കുഞ്ഞോം പൊയില്‍ ഉതിര ചിറ റോഡ് 50 ലക്ഷം, കല്ലറ ഇടലയില്‍ റോഡ് 30 ലക്ഷം, പുതുശ്ശേരി പൊള്ളംപാറ റോഡ് 30 ലക്ഷം എന്നിങ്ങനെയാണ് പണം അനുവദിച്ചത.  ഈ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തി ആരംഭിച്ചതില്‍ പ്രദേശവാസികള്‍ ഏറെ സന്തോഷത്തിലാണ്. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്
വാര്‍ഡ് മെമ്പര്‍ ത്രേസ്യാ പീറ്റര്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു അധ്യക്ഷത വഹിച്ചു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി കേശവന്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി സി സലീം , പഞ്ചായത്ത് മെമ്പര്‍ സിന്ധു ഹരികുമാര്‍, സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വേണു മുള്ളോട്ട്  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, സംഘാടക സമിതിക്ക് വേണ്ടി കെ മുഹമ്മദ്  നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *