ഐ.ടി.ഐ. കോഴ്സ് 2020-21 സ്പോര്‍ട്സ് ക്വാട്ട പ്രവേശനം
വയനാട്
ജില്ലയിലെ ഐ.ടി.ഐ.കളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സ്പോര്‍ട്സ് ക്വാട്ടാ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2018 ഏപ്രില്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സ്കൂള്‍ തലത്തില്‍ സബ്ജില്ലാ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് 3 സ്ഥാനം ലഭിക്കുന്നതാണ് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത. സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഐ.ടി.ഐ കോഴ്സിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെയും, കായിക നേട്ടം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും, യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്‍റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനോടൊപ്പം 5 രൂപ തപാല്‍ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍ വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഐ.ടി.ഐ. കോഴ്സിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതിതന്നെയായിരിക്കും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിലും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി.





Leave a Reply