April 27, 2024

പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ നില്‍പ്പ് സമരം നടത്തി

0
Whatsapp Image 2020 09 15 At 12.54.26 Pm.jpeg
കല്‍പ്പറ്റ: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം (ബഡ്ജറ്റ് വിഹിതം) വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് ജനപ്രതിനിധികളും, പാര്‍ട്ടി ഭാരവാഹികളും ജില്ലയിലെ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി. 
അമ്പലവയല്‍ പഞ്ചായത്ത് – കെ.പി.സി.സി എക്സി. മെമ്പര്‍ പി.വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എടക്കല്‍ മോഹനന്‍, എന്‍.സി കൃഷ്ണകുമാര്‍, പി.എം തോമസ് എന്നിവര്‍ സംസാരിച്ചു.
മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്ത് – കെ.പി.സി.സി എക്സി. മെമ്പര്‍ കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. ഒ.ആര്‍ രഘു, ഉലഹന്നാന്‍ നീറന്താനം, ദിലീപ്കുമാര്‍, വര്‍ഗീസ് മുരിയന്‍കാവില്‍, എം.ടി കരുണാകരന്‍, ഗിരിജ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
തവിഞ്ഞാല്‍ പഞ്ചായത്ത് – കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജോസ് പാറക്കല്‍, ജോസ്, ലിസ്സി ജോസ്, എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ മുന്‍സിപാലിറ്റി – കെ.പി.സി.സി എക്സി. മെമ്പര്‍ പി.പി ആലി ഉദ്ഘാടനം ചെയ്തു. ടി.ജെ ഐസക്ക്, എം.എ ജോസഫ്, ഗിരീഷ് കല്‍പ്പറ്റ, കെ.കെ രാജേന്ദ്രന്‍, പി. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി മുന്‍സിപാലിറ്റി – കെ.പി.സി.സി സെക്രട്ടറി എന്‍.കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡെന്നീസണ്‍ കണിയാരം, സണ്ണി ചാലില്‍, ജേക്കബ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
പനമരം പഞ്ചായത്ത് – ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ജി ബിജു ഉദ്ഘാടനം ചെയ്തു. സിനോ പാറക്കാലായില്‍, ബെന്നി അരിഞ്ചേര്‍മല, സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
എടവക പഞ്ചായത്ത് – ഡി.സി.സി ജനറല്‍ സെക്രട്ടറി എച്ച്.ബി പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.എം ജോര്‍ജ്ജ്, സി.പി ശശിധരന്‍, ജില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
നെന്മേനി പഞ്ചായത്ത് – ഡി.സി.സി ജനറല്‍ സെക്രട്ടറി ഡി.പി രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സി.ടി ചന്ദ്രന്‍, കുഞ്ഞിക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
കോട്ടത്തറ പഞ്ചായത്ത് – ഡി.സി.സി ജനറല്‍ സെക്രട്ടറി പോള്‍സണ്‍ കൂവയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സി.സി തങ്കച്ചന്‍, ശോഭ, ബിനു എന്നിവര്‍ സംസാരിച്ചു.
വെള്ളമുണ്ട പഞ്ചായത്ത് – പനമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് കെ.ജെ പൈലി ഉദ്ഘാടനം ചെയ്തു. പി.വി ബാലന്‍, ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു.
പൊഴുതന പഞ്ചായത്ത് – പൊഴുതന മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് സുനീഷ് ഉദ്ഘാടനം ചെയ്തു. ജോസ്,  ഷുക്കൂര്‍ പൊഴുതന എന്നിവര്‍ സംസാരിച്ചു.
തരിയോട് പഞ്ചായത്ത് – തരിയോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ഷീജ, ജിജോ പൊടിമറ്റം എന്നിവര്‍ സംസാരിച്ചു.
മൂപ്പയ്നാട് പഞ്ചായത്ത് – വി.എന്‍ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. ഉണ്ണികൃഷ്ണന്‍, യമുന  എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *