രാജുവിൻ്റെ ഫോറസ്റ്റ് കസ്റ്റഡി മരണം ദുരൂഹത അന്വേഷിക്കണം :കോൺഗ്രസ് .
തൊണ്ടർനാട്: രാജുവിൻ്റെ ഫോറസ്റ്റ് കസ്റ്റഡി മരണം ദുരൂഹത അന്വേഷിക്കണമെന്ന് തൊണ്ടർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി. കുഞ്ഞോം കാട്ടിയേരി കോളനിയിലെ രാജുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ട്. ആനക്കൊമ്പ് മോഷണകേസുമായി ബന്ധപ്പെട്ട് സംശയത്തിൻ്റെ പേരിൽ ഫോറസ്റ്റ് കസ്റ്റഡിയിൽ എടുത്തതാണ്. കസ്റ്റഡിയിൽ മർദനമേറ്റതാകാം മരണകാരണമെന്ന് സംശയിക്കുന്നു. രാജുവിൻ്റെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണം. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് എസ്.എം.പ്രമോദ് അധ്യക്ഷത വഹിച്ചു. ടി.ജെ. മാത്യു, ടോമി മക്കിയാട്, പി.കെ. സുനിൽ, എം.ടി. ജോസഫ്, കെ ടി . കുഞ്ഞികൃഷ്ണൻ, കെ ടി . മാത്യു, ജോഷി ജോർജ്, പി കെ ഉസ്മാൻ, കെ.പി. അഷ്റഫ് , എം.പി. കുഞ്ഞിക്കണ്ണൻ ഷാജി കവളംമാ ക്കിൽ, ചിന്നമ്മ ജോസ്, വി.. ജി , ബാബു, ഷിൻ്റോ , ജോബി, സത്താർ എന്നിവർ സംസാരിച്ചു





Leave a Reply