April 26, 2024

കല്‍പ്പറ്റ നഗരസഭയില്‍ മാലിന്യ സംസ്‌കരണം താളം തെറ്റുന്നു

0
Pallithazhe.jpg
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ മാലിന്യ സംസ്‌കരണം താളം തെറ്റുന്നു. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയുടെ പല പ്രദേശങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞ്കൂടിയിരിക്കുന്ന അവസ്ഥയാണുള്ളത്. കോവിഡ് ഭീതിക്ക് പുറമേ മറ്റ് പകര്‍ച്ച വ്യാധികളും പടരുമോ എന്നാണ് ആശങ്കയിലാണ് നഗരവാസികളുള്ളത്. നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്കായി 28 സ്ഥിരം തൊഴിലാളികളും 32 ഹരിത കര്‍മ്മസേനാംഗങ്ങളുമുണ്ട്. സ്ഥിരം തൊഴിലാളികള്‍ക്കായി നഗരസഭ ഒരു ടിപ്പറും, ഒരു ട്രാക്ടറും, രണ്ട് ഗുഡ്‌സ് വാഹനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഒരു ടിപ്പര്‍ ഹരിത കര്‍മ്മസേനക്ക് നല്‍കി.  മറ്റു വാഹനങ്ങള്‍ മാസങ്ങളായി അറ്റകുറ്റപണിക്കായി വര്‍ക്ക്‌ഷോപ്പിലാണ്. ഇതും മാലിന്യനീക്കത്തിന് തടസ്സമായിരിക്കയാണ്. 28 തൊഴിലാളികള്‍ക്കും കൂടി ഒരു ഗുഡ്‌സ് മാത്രമാണ് നിലവിലുള്ളത്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വീടുകളിലെത്തി മാലന്യം ശേഖരിക്കാനാണ് ഹരിതകര്‍മ്മസേനയെ നിയോഗിച്ചത്. എന്നാല്‍ മാസത്തില്‍ ഒരു തവണ പോലും വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനാല്‍ ജനങ്ങള്‍ മാലിന്യം റോഡുകളിലും, കുടിവെള്ള സ്‌ത്രോതസ്സുകളിലും നിക്ഷേപിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് വാങ്ങിയ ജെ.സി.ബി നാല് മാസമായി വര്‍ക്ക്‌ഷോപ്പിലാണ്. ജെ.സി.ബി അറ്റകുറ്റപണി നടത്താത്തതിനാല്‍ വെള്ളാരംകുന്നിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലും മാലിന്യം കുന്ന്കൂടി കിടക്കയാണ്. നിലവിലുണ്ടായിരുന്ന ജെ.സി.ബി ഡ്രൈവറെ മാറ്റി വേണ്ടത്ര പരിചയമില്ലാത്തയാളെ നിയമിച്ചതാണ് വാഹനം തകരാറായി വര്‍ക്ക്‌ഷോപ്പിലാകാനിടയായത്. കഴിഞ്ഞ യു.ഡി.എഫ് കൗണ്‍സിലില്‍ ഉമൈബ മൊയ്തീന്‍കുട്ടി ചെയര്‍പേഴ്‌സണായിരിക്കുമ്പോഴാണ് ഐ.ആര്‍.ടി.സി എന്ന സര്‍ക്കാര്‍ ഏജന്‍സിക്ക് ഒരു കോടി 35 ലക്ഷം രൂപ ചെലവില്‍ ആധുനിക രീതിയില്‍ മാലിന്യം സംസ്‌കരിച്ച് ജൈവ വളമാക്കുന്ന പ്ലാന്റിന് അനുമതി നല്‍കിയത്. 3 മാസം കൊണ്ട് പണി പൂര്‍ത്തിയാമെന്നായിരുന്നു കമ്പനിയുടെ എഗ്രിമെന്റ്. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്ലാന്റ് നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. ശുചിത്വമിഷന്‍ അനുവദിച്ച 65 ലക്ഷവും നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. 
 നഗരസഭയിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയെടുക്കാത്തതിലും, നഗരസഭയില്‍ നടക്കുന്ന അഴിമതിയിലും പ്രതിഷേധിച്ച് ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് മുനിസിപ്പല്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡണ്ട് എ.പി ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാലീഗ് സെക്രട്ടറി സി മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ലീഗ് സെക്രട്ടറി കേയംതൊടി മുജീബ്, ട്രഷറര്‍ അലവി വടക്കേതില്‍, സി.കെ നാസര്‍, കരിമ്പനക്കല്‍ മജീദ്, റൗഫ് വട്ടത്തൊടുക, അഡ്വ.എ.പി മുസ്തഫ, പി.പി ഷൈജല്‍, എം.പി നവാസ്, അസീസ് അമ്പിലേരി, എം.കെ നാസര്‍, അബു ഗൂഡല്ലായ്, പോക്കു മുണ്ടോളി, നൗഫല്‍ എമിലി, ബാവ കൊടശ്ശേരി, പി കുഞ്ഞുട്ടി, ഹംസ വട്ടക്കാരി, മാട്ടുമ്മല്‍ മുഹമ്മദ്, കമ്മു ചുഴലി, മുബഷിര്‍ എമിലി സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *