ഉമ്മൻ ചാണ്ടിയുടെ ആദ്യ വയനാട് സന്ദർശനം: അപൂർവ്വ ഫോട്ടോ പ്രദർശിപ്പിച്ച് പി. സൂപ്പി.
മാനന്തവാടി: ഉമ്മൻ ചാണ്ടിയുടെ ആദ്യ വയനാട് സന്ദർശനത്തിന്റെ
ഫോട്ടോ പ്രദർശിപ്പിച്ച് പി. സൂപ്പി .
വി .എം . സുധീരൻ സംസ്ഥാന പ്രസിഡണ്ടായ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ദക്ഷിണേന്ത്യാ ആദിവാസി മഹാസമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് നോർത്ത് വയനാട് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ ഉമ്മൻ ചാണ്ടി പ്രസംഗിച്ചു.
സ്റ്റേജിൽ കെപിസിസി ട്രഷറർ
കെ പി നൂറുദ്ദീൻ, മംഗലശ്ശേരി മാധവൻ, ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സൂപ്പി പള്ളിയാൽ എന്നിവർ.
അന്നേ ദിവസം വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട് പള്ളിയാൽ മൊയ്തു ഹാജി (തരുവണ )യുടെ മകളുടെ വിവാഹത്തിൽ അദ്ദേഹം പങ്കെടുത്തു.അന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു പി സൂപ്പി .ഇത്തരം അപൂർവമായ ഒട്ടനവധി ഫോട്ടോകളാണ് സൂപ്പിയുടെ ശേഖരത്തിലുള്ളത്.ഉമ്മൻചാണ്ടി നിയമസഭയിൽ 50 വർഷം പൂർത്തിയാകുമ്പോൾ വയനാടുമായി ഏറെ ബന്ധമുള്ള അദ്ദേഹത്തിന് ഒരു ആദരവായാണ് ഈ ഫോട്ടോ സൂപ്പി പ്രസിദ്ധീകരിച്ചിരിക്കുന്നത്.





Leave a Reply