June 13, 2026

ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

0
Screenshot_2020-09-17-16-26-17-820_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
 കേരള സർക്കാർ ടൂറിസം വകുപ്പിന്റെ അംഗീകൃത ടൂറിസ്റ്റ് ഗൈഡ് മാരുടെ ജില്ലാതല സംഘടന രൂപീകരിച്ചു. ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ടായി അജയകുമാർ എം കെ യും സെക്രട്ടറിയായി മനു ജോസിനെയും തിരഞ്ഞെടുത്തു.
    കോവിഡ് 19 ന്റെ  പശ്ചാത്തലത്തിൽ അംഗീകൃത ടൂറിസ്റ്റ് ഗൈഡ് മാർക്ക് ടൂറിസം ഗൈഡ് സപ്പോർട്ട് സ്കീം പ്രകാരം ഓരോ ടൂറിസ്റ്റ് ഗൈഡ് മാർക്കും ഒറ്റത്തവണ 10000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച കേരള സർക്കാരിന് ടൂറിസം മന്ത്രി ബഹു: കടകംപള്ളി സുരേന്ദ്രന് വയനാട് ജില്ല ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ ജില്ലാ കമ്മറ്റി അനുമോദിച്ചു. യോഗത്തിൽ പ്രസിഡണ്ട് ശ്രീ അജയകുമാർ എംകെ അധ്യക്ഷതവഹിച്ചു. സെക്രട്ടറി മനു ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ജാഫർ കെ എം, ജോയിൻ സെക്രട്ടറി ജിനു പീറ്റർ, കമ്മറ്റി അംഗങ്ങൾ തോമസ് എ വി,ജിനോജ്‌  എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ശ്രീ ദിവാകരൻ കെ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *