August 14, 2026

ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിലെ അംഗവും റിട്ട. ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മരിയ ഗൊരേത്തി (ത്രേസ്യ-76) നിര്യാതയായി

0
IMG-20200917-WA0434.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്‍റെ മാനന്തവാടി സെന്‍റ് മേരീസ് പ്രൊവിന്‍സ് അംഗവും റിട്ട. ഹെഡ്മിസ്ട്രസും ആയ സി. മരിയ ഗൊരേത്തി (ത്രേസ്യ-76) നിര്യാതയായി. കല്പറ്റ ഓള്‍ഡേജ് ഹോം ഭവനാംഗമായിരുന്നു.സംസ്കാരശുശ്രൂഷകള്‍  (18.9.2020) രാവിലെ 11 മണിക്ക് കല്ലോടി സെന്‍റ് ജോസഫ് കോണ്‍വെന്‍റ് സെമിത്തേരിയില്‍. പുതുപ്പാടി കാക്കവയല്‍ മാലിക്കല്‍ പരേതരായ ഉതുപ്പ് സ്ക്കറിയ, മറിയം ദമ്പതിമാരുടെ മകളാണ്. കേരളത്തില്‍ വെള്ളരിക്കുണ്ട്, കോട്ടത്തറ, കൊമ്മയാട്, തവിഞ്ഞാല്‍, രാജസ്ഥാനിലെ  രാവദ്ഭട്ട എന്നീ സ്കൂളുകളില്‍ പ്രധാന അദ്ധ്യാപികയായും രാജ്സ്ഥാനില്‍ സൂരദ്ഘട്ട്, നാഗോര്‍, ജോട്പൂര്‍ എന്നീഭവനങ്ങളില്‍ സുപ്പീരിയര്‍ ആയും ഈരൂട്, ദീപ്തിഭവന്‍, കണിയാമ്പറ്റ എന്നീ ഭവനങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍ :ജോസ് , മാത്യു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *