ബഫര്‍ സോണ്‍ പ്രഖ്യാപനങ്ങള്‍ പിന്‍വലിക്കണം : കെ.സി.വൈ.എം. പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
കൽപ്പറ്റ :
വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരില്‍ നിലവിലുള്ള വനപ്രദേശങ്ങളുടെ ചുറ്റുമായി ബഫര്‍ സോണുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനങ്ങള്‍ ഈ നാട്ടിലെ മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്നവയാണ്. മൃഗത്തെയും കാടിനെയും സംരക്ഷിക്കാനുള്ള ശ്രമം ശ്ലാഘനീയമെങ്കിലും ഇത് ഒരു അപ്രഖ്യാപിത കുടിയിറക്കാണെന്ന് ആർക്കും മനസിലാകും. ഈ പേരില്‍ പൊതുജനത്തിന്‍റെ ജീവിതം അവഗണിക്കുന്നതും ദുരിതപൂര്‍ണമാക്കുന്നതും അംഗീകരിക്കാന്‍ സാധിക്കുകയില്ല. തരിയോട് പ്രദേശത്തെ സംബന്ധിധിച്ച് കൂടുതലാളുകളും കൃഷിയെ ആശ്രയിച്ചു ജീവിക്കുമ്പോൾ, തങ്ങൾക്കിഷ്ടപ്പെട്ട കൃഷി പോലും ചെയ്യാൻ സാധിക്കാത്ത സ്ഥിതിവിശേഷം വരുന്നത് തികച്ചും വേദനാജനകമാണ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതി സംഘടനകള്‍ സുപ്രീം കോടതിയില്‍ നല്കിയിരിക്കുന്ന കേസിലും സാധാരണക്കാരെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതോടൊപ്പം ഇപ്പോള്‍ത്തന്നെ കടുവകളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് മൂലം ജനജീവിതം ദുസ്സഹമായിരിക്കുന്ന പശ്ചാത്തലത്തില്‍ വയനാട് വന്യജീവിവിസങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളും നടക്കുന്നു. ഇവയുടെയെല്ലാം പശ്ചാത്തലത്തില്‍ പ്രസ്തുത നടപടികളില്‍ നിന്നും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിന്‍വാങ്ങണമെന്നും ജനജീവിതത്തെയും ജനത്തിന്‍റെ മൗലികാവകാശങ്ങളെയും സംരക്ഷിക്കാത്ത വിജ്ഞാപനങ്ങള്‍ പിന്‍വലിക്കണമെന്നും കെസിവൈഎം തരിയോട് മേഖല ആവശ്യപ്പെടുന്നു.
ജനജീവിതത്തെ തികച്ചും മോശമായി ബാധിക്കുന്ന ഈ ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കുന്നതു വരെ ശക്തമായ സമരപരിപാടികളുമായി KCYM തരിയോട് മേഖല മുന്നോട്ട് പോകുന്നതായിരിക്കും. കേന്ദ്രസർക്കാരിന് കേരളസർക്കാരിൻ്റെ ഒരു റിപ്പോർട്ട് മതി ബഫർസോൺ ഇവിടെ ആവശ്യമില്ല എന്നത്. ജനജീവിതത്തെ മോശമായി ബാധിക്കുന്ന ഈ റിപ്പോർട്ടിനെതിരെ കേരള സർക്കാർ
എന്തുകൊണ്ട് മൗനം പാലിക്കുന്നു. ഇത് തീർത്തും അപലപനീയമാണ്.
പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍:
ഫാ. സനോജ് ചിറ്ററയ്ക്കൽ (ഡയറക്ടർ, KCYM തരിയോട് മേഖല)
അഭിനന്ദ് കൊച്ചുമലയിൽ
(പ്രസിഡൻ്റ്, KCYM തരിയോട് മേഖല)
എബിൻ മുട്ടപ്പള്ളി (കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗം)
ആൽഫിൻ അമ്പാറയിൽ (സംസഥാന സെനറ്റ് അംഗം)
ജെയിൽ അഗസ്റ്റിൻ (മേഖല കോഡിനേറ്റർ )
ജിജോ പൊടിമറ്റം ( രൂപതാ ടീം അംഗം)




Leave a Reply