August 15, 2026

വയനാട്ടിൽ രണ്ട് കൊവിഡ് മരണം കൂടി : ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :.വയനാട്ടിൽ രണ്ട് കൊവിഡ് മരണം കൂടി : ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു. 
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബേപ്പൂർ സ്വദേശി മാർട്ടിൻ (94), മൂന്നാനക്കുഴി സ്വദേശി വരിപ്പിൽ വീട്ടിൽ പ്രഭാകരൻ (61) എന്നിവരാണ് മരിച്ചത്.
മാർട്ടിൻ പ്രമേഹം, രക്തസമ്മർദ്ദം, ചുമ, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമാവുകയും കോവിഡ് പരിശോധന പോസിറ്റീവ് ആവുകയും ചെയ്തതിനാൽ 18 ന് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.  രാത്രി 9 മണിയോടുകൂടി മരണപ്പെടുകയായിരുന്നു.
പ്രഭാകരൻ കടുത്ത   രക്തസമ്മർദത്തിന് ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയും 18ന് രാവിലെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. 19ന് രാവിലെ 6 30ന് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *