കോവിഡ് ചികിത്സയിലിരുന്നയാൾ മരിച്ചു
പുൽപള്ളി: കുടകിൽ നിന്നും എത്തി
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നാനക്കുഴി സ്വദേശി വിരിപ്പിൽ വീട്ടിൽ പ്രഭാകരൻ (61) മരിച്ചു. പ്രഭാകരൻ കടുത്ത രക്തസമ്മർദത്തിന് ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയും ഈ മാസം 18ന് രാവിലെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. 19ന് രാവിലെ 6.30ന് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുമതി. മക്കൾ: ബിജു, ജിനി. മരുമക്കൾ: നിത്യ, അനിൽകുമാർ




Leave a Reply