എൻ.സി.സി. ഗ്രൂപ്പ് കമാണ്ടർ ബ്രിഗേഡിയർ എ.വൈ രാജൻ മാനന്തവാടിയിൽ സന്ദർശനം നടത്തി
കാലിക്കറ്റ് എൻ.സി.സി. ഗ്രൂപ്പ് കമാണ്ടർ ബ്രിഗേഡിയർ എ.വൈ രാജൻ മാനന്തവാടിയിൽ സന്ദർശനം നടത്തി.
വയനാടിൻ്റെ ചരിത്രത്തിൽ പുതിയതായി രൂപീകരിച്ച ഫൈവ് കെ ബറ്റാലിയൻ എൻ.സി.സി.യുടെ ഭാഗമായി അനുവദിച്ച് കിട്ടി പ്രവർത്തനം ആരംഭിച്ച എൻ.സി.സി. യൂണിറ്റുകളായ മാനന്തവാടി, ആറാട്ടുത്തറ ഹയർ സെക്കണ്ടറി സീനിയർ ഡിവിഷനുകളിൽ അദ്ദേഹം സന്ദർശനം നടത്തി യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഫൈവ് കെ ബറ്റാലിയൻ കമാൻറിംങ്ങ് ഓഫീസർ കേണൽ സി.എസ്.ബി. മൂർത്തി ,സുബേദാർ മേജർ രാജു ,സി.എച്ച്.എം. ബിജിത്ത് കുമാർ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.സ്കൂൾ പ്രിൻസിപ്പാൾ സലീം അൽത്താഫ് ,വൈസ് പ്രിൻസിപ്പാൾ തോമസ് മാത്യു, പി.റ്റി.എ. പ്രസിഡണ്ട് പ്രതിഭാ ശശി, ബെന്നി എ.എം. എൻ.സി.സി.ഓഫീസർമാരായ ഹെൻറി മരിയ ദാസ് എം.ആർ, കെയർടേക്കർ ബീന സി.റ്റി, ലഫ്.വിൽസൺ, സീനിയർ കേഡറ്റുകൾ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്ക്കൂൾ ക്യാമ്പസിൽ സ്വീകരിച്ചു. മാനന്തവാടി എൻ.സി.സി. യൂണിറ്റ് ആസ്ഥാനമായി പുതിയ ഒരു ഫയറിംങ്ങ് റേയ്ഞ്ച്, ഒബ്സ്ട്രിക്കൾ പരിശീലന സംവിധാനങ്ങൾ തുടങ്ങിയവ ആരംഭിക്കാനുള്ള പ്രാഥമിക അവലോകനം നടത്തി.അന്താരാഷ്ട്ര വിദ്യാലയമായി ഉയർത്തി ഉത്ഘാടനത്തിന് വേദിയാവാനൊരുങ്ങുന്ന മാനന്തവാടിയെ സംബന്ധിച്ച് ഇത്തരം പരിശീലന സംവിധാനങ്ങൾ കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നതിൽ സംശയമില്ല.




Leave a Reply