April 25, 2024

മാടക്കുന്ന് മെച്ചന ബാങ്കുകുന്ന് റോഡ് പണി ഉടൻ പുനരാരംഭിക്കണം : യൂത്ത് കോൺഗ്രസ്

0
വെങ്ങപ്പള്ളി:വെങ്ങപ്പള്ളി-കോട്ടത്തറ-പടിഞ്ഞാറത്തറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാവുംമന്ദം മാടക്കുന്ന് മെച്ചന ബാങ്കുകുന്ന് റോഡ് (11 km) പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ട് നിരവധി വർഷങ്ങളായി. ഈ റോഡ് വീതികൂട്ടി പാർശ്വഭിത്തികെട്ടി സംരക്ഷിക്കുന്നതിന് 6 കോടി രൂപ നബാർഡ് അനുവദിച്ചിരുന്നു. ഈ ആവശ്യത്തിലേക്കായി നാട്ടുകാർ സ്ഥലം വിട്ടു നൽകുകയും ചെയ്തു. പാർശ്വഭിത്തി കെട്ടൽ ഇതുവരെ പൂർത്തിയായിട്ടില്ല. മൂന്ന് വർഷമായി റോഡ് പണിയൊന്നും നടക്കുന്നില്ല. റോഡ് വീതികൂട്ടി ടാറിംഗ് പണി തുടങ്ങാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി അറിയുന്നുണ്ടെങ്കിലും നാളിതുവരെയായി പണി ഒരിടത്തും തുടങ്ങിയതായി അറിവില്ല. ഈ 11 കിലോമീറ്ററിനുള്ളിൽ ഉൾപ്പെടുന്ന വെങ്ങപ്പള്ളി – കോട്ടത്തറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാടക്കുന്ന് പാലം സുരക്ഷിതമല്ല. വർഷങ്ങൾ പഴക്കമുള്ള ഈ പാലം പുതുക്കിപ്പണിയേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. എത്രയും പെട്ടന്ന് തന്നെ ഈ റോഡിൻ്റെ പണി പുനരാരംഭിക്കണമെന്നും ഉദ്യോഗസ്ഥ ഭരണകൂടം ഇതിനോട് കാണിക്കുന്ന അവഗണന ഉടനടി അവസാനിപ്പിക്കണമെന്നും യോഗത്തിൽ യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡൻറ് ആൽഫിൽ അമ്പാറയിൽ ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വയനാട് എം.പി. രാഹുൽ ഗാന്ധിക്കും നിവേദനം നൽകാൻ യോഗത്തിൽ തീരുമാനമായി. ശ്രീജിത്ത് കെ. .ടി., അജയ്, ആൽബിൻ, റെജിലേഷ്, പ്രനൂപ്, പ്രണവ്, ജിതിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *