സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭം 23ന്
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടും തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾക്കെതിരായും കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭം വയനാട് ജില്ലയിൽ മുഴുവൻ പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിലും വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അതിന്റെ ഭാഗമായി സെപ്റ്റംബർ 23ന് രാവിലെ 11 മണിക്കാണ് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നത്. ബിജെപി കേന്ദ്രസർക്കാരിൻ്റെ ഓർഡിനൻസിലൂടെയും, എക്സിക്യട്ടീവ് ഉത്തരവിലൂടെയും തൊഴിലവകാശ നിയമങ്ങൾ ഇല്ലാതാക്കുകയാണ്. സാമ്പത്തീകം, വൈദുതി ,പെട്രൊളിയം സ്റ്റീൽ, പ്രതിരോധം, റെയിൽവേ ഉൾപ്പടെയുള്ള മർമ്മ പ്രധാന മേഖലയിലെ ഓഹരി വിററഴിച്ച് കൊണ്ട് അതിതീവ്രമായ സ്വകാര്യവൽക്കരണ നടപടി തുടരുകയാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെ നിർബ്ബന്ധിത വിരമിക്കൽ നടപടിയിലേക്ക് നീക്കുന്നു. ക്ഷാമബത്ത മരവിപ്പിക്കൽ, സ്ത്രീകൾ ഉൾപ്പടെയുള്ളവരുടെ വേതനം വെട്ടി കുറക്കൽ എന്നിവ നടപ്പിലാക്കി തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങക്ക് നേരെ കടന്നാക്രമങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പ്രഖ്യപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് തൊഴിലാളികൾക്ക് യാതൊരു ഗുണവും ഉണ്ടാക്കിയില്ല. വൻകിട കോർപ്പറേററുകൾക്ക് അവരുടെ കീശ വീർപ്പിക്കുന്നതിനുള്ള ലക്ഷ്യം വെച്ചാണ് പാക്കേജ് നടപ്പാക്കിയത്. കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് കൈയ്യടക്കിവെക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഒരോ വർഷവും 2 കോടി തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു അധികാരത്തിൽ വന്ന മോദി നിലവിലുള്ള തൊഴിൽ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചു. മോദി സർക്കാരിൻ്റെ തൊഴിലാളി, കർഷക വിരുദ്ധ നയത്തിനെതിരെ 23ന് നടക്കുന്ന പ്രതിഷേധ ധർണ്ണ വമ്പിച്ച വിജയമാക്കാൻമുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംയുക്തട്രേഡ് യൂണിയൻ വയനാട് ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. സംയുക്ത ട്രേഡ് യൂണിയൻ ചെയർമാൻ പി പി ആലി അധ്യക്ഷത വഹിച്ചു. കെ സുഗതൻ, വി.വി ബേബി, പി കെ മൂർത്തി, സി.എസ് സ്റ്റാൻലി, സി. മൊയ്തീൻകുട്ടി,എൻ.ഒ ദേവസ്യ, ഡി.രാജൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply